6.5 ല​ക്ഷം കോ​ടി​യു​ടെ അ​ഴി​മ​തി : സൗ​ദി​യി​ൽ 201 പേ​ർ അ​റ​സ്റ്റി​ൽ
6.5 ല​ക്ഷം കോ​ടി​യു​ടെ അ​ഴി​മ​തി : സൗ​ദി​യി​ൽ  201 പേ​ർ അ​റ​സ്റ്റി​ൽ
Thursday, November 9, 2017 2:00 PM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ അ​റ​സ്റ്റി​ലാ​യ​ത് 201 പേ​ർ. ഇ​വ​രു​ടെ അ​ഴി​മ​തി​യും ധൂ​ർ​ത്തും പ​തി​നാ​യി​രം കോ​ടി ഡോ​ള​ർ (ആ​റ​ര​ ല​ക്ഷം കോ​ടി രൂ​പ). സൗ​ദി അ​റേ​ബ്യ​യു​ടെ അ​റ്റോ​ർ​ണി ജ​ന​റ​ൽ സൗ​ദ് അ​ൽ മു​ജി​ബ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ച​താ​ണി​ത്. 208 പേ​രെ ചോ​ദ്യം ചെ​യ്തു. ഏ​ഴു പേ​രെ വി​ട്ട​യ​ച്ചു. ബാ​ക്കി ഉ​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

വ​ള​രെ വ​ലി​യ അ​ഴി​മ​തി​യും പ​ണ​ദു​ർ​വി​നി​യോ​ഗ​വു​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ല ദ​ശ​ക​ങ്ങ​ളാ​യി ന​ട​ന്ന വെ​ട്ടി​പ്പ് 10,000 കോ​ടി ഡോ​ള​റി​ല​ധി​കം വ​രും. 1700 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. ക​ന്പ​നി​ക​ളു​ടെ​യും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടി​ല്ല. അ​വ​രു​ടെ ബി​സി​ന​സ് വി​ല​ക്കി​യി​ട്ടു​മി​ല്ല.


അ​റ​സ്റ്റി​ലാ​യ​വ​ർ അ​വി​ഹി​ത​മാ​യി ഉ​ണ്ടാ​ക്കി​യ​തു ക​ണ്ടു​കെ​ട്ടും. ധൂ​ർ​ത്ത​ടി​ച്ച തു​ക വീ​ണ്ടെ​ടു​ക്കാ​ൻ അ​വ​രു​ടെ സ്വ​ത്തു ക​ണ്ടു​കെ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്. മു​ൻ രാ​ജാ​വ് അ​ബ്ദു​ള്ള​യു​ടെ ര​ണ്ടു പു​ത്ര​ന്മാ​ര​ട​ക്കം ഒ​രു ഡ​സ​നോ​ളം രാ​ജ​കു​മാ​ര​ന്മാ​രും പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളും മു​ൻ​മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.