ജലവൈദ്യുത പദ്ധതി: ചൈനയ്ക്കു കൊടുത്ത കരാർ നേപ്പാൾ റദ്ദാക്കി
Tuesday, November 14, 2017 1:33 PM IST
കാ​​​ഠ്മണ്ഡു: 250 കോടി ഡോ​​​ള​​​റി​​​ന്‍റെ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക്കു​​​ള്ള ക​​​രാ​​​ർ ചൈ​​​ന​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി​​​ക്കു ന​​​ല്കി​​​യ ന​​​ട​​​പ​​​ടി നേ​​​പ്പാ​​​ൾ റ​​​ദ്ദാ​​​ക്കി. 1,200 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ ബു​​​ധി ഗ​​​ഡാ​​​ക്കി പ​​​ദ്ധ​​​തി​​​ക്കു​​​ള്ള ക​​​രാ​​​ർ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ച​​​ണ്ഡ​​​യു​​​ടെ കാ​​​ല​​​ത്താ​​​ണ് ചൈ​​​ന​​​യി​​​ലെ ഗെ​​​ൻ​​​ഷു​​​ബാ ഗ്രൂ​​​പ്പി​​​നു ന​​​ല്കി​​​യ​​​ത്.


വ​​​ലി​​​യ അ​​​ഴി​​​മ​​​തി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കാ​​​ൻ ഇ​​​പ്പോ​​ഴ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ർ ബ​​​ഹാ​​​ദൂ​​​ർ ദൂ​​​ബ​​​യു​​​ടെ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.