പാ​ത്രി​യ​ർ​ക്കീ​സ് ബ​ഷാ​ര ബു​ട്രോ​സ് അ​ൽ റാ​യ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി
പാ​ത്രി​യ​ർ​ക്കീ​സ് ബ​ഷാ​ര ബു​ട്രോ​സ് അ​ൽ റാ​യ്  സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി
Tuesday, November 14, 2017 1:33 PM IST
റി​​​യാ​​​ദ്: സൗ​​​ദി അറേബ്യ സ​​​ന്ദ​​​ർ​​​ശി​​​ച്ച ല​​​ബ​​​ന​​​നി​​​ലെ മാ​​​റോ​​​ണൈ​​​റ്റ് പാ​​​ത്രി​​​യർ​​​ക്കീ​​​സ് ബ​​​ഷാ​​​ര ബു​​​ട്രോ​​​സ് അ​​​ൽ റാ​​​യ് സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മ​​​ത​​​സ​​​ഹി​​​ഷ്ണു​​​ത, ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ രാ​​​ജാ​​​വു​​​മാ​​​യി പാ​​​ത്രി​​​യർ​​​ക്കീ​​​സ് ച​​​ർ​​​ച്ച ചെ​​​യ്തു​​​വെ​​ന്നു സൗ​​​ദി സ​​​ർ​​​ക്കാ​​​ർ ന്യൂ​​​സ് ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു.

സൗ​​​ദി​​​യി​​​ൽ​​​വ​​​ച്ച് രാ​​​ജി​​​പ്ര​​​ഖ്യാ​​​പി​​​ച്ച ല​​​ബ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സാ​​​ദ് അ​​​ൽ ഹ​​​രീ​​​രി​​​യെ​​​യും പാ​​​ത്രി​​​യർ​​​ക്കീ​​​സ് ക​​​ണ്ടു. സൗദിയി ലെ ഭ​​​ര​​​ണ​​​നി​​​യ​​​ന്താ​​​വും കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​നു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

മ​​​റ്റു മ​​​ത​​​ങ്ങ​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​ന​​സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലാ​​​ത്ത സൗ​​​ദി​​​യി​​​ൽ ക്രി​​​സ്ത്യ​​​ൻ മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ സം​​​ഭ​​​വ​​​മാ​​​ണ്. മു​​​ഹ​​​മ്മ​​​ദ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സാ​​​മൂ​​​ഹ്യ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് ആ​​​ക്കം കു​​​റി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം. ഒ​​​രു ക്രി​​​സ്ത്യ​​​ൻ മ​​​ത​​​മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ ഇ​​​തി​​​നു മു​​​ന്പ് സൗ​​​ദി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് 1975ലാ​​​ണ്. അ​​​ന്ത്യോ​​​ഖ്യ​​​യി​​​ലെ ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ഏ​​​ലി​​​യാ​​​സ് നാ​​​ലാ​​​മ​​​നാ​​​യി​​​രു​​​ന്നു അ​​​ത്.


സാ​​​ദ് ഹ​​​രീ​​​രി​​​യും പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ല. ത​​​ന്‍റെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അ​​​ദ്ദേ​​​ഹം നാ​​​ലി​​​ന് റി​​​യാ​​​ദി​​​ൽ രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സു​​​ന്നി മു​​​സ്‌ലിമാ​​​യ ഹ​​​രീ​​​രി സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​ണ്. ഹ​​​രീ​​​രി​​​യെ സൗ​​​ദി ഇ​​​ട​​​പെ​​​ട്ടു രാ​​​ജി​​​വ​​​യ്പി​​ച്ചെ​​​ന്നും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നു​​​മാ​​​ണ് ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യി​​ലെ പൗ​​​ര​​​സ്ത്യ റീ​​ത്തു​​ക​​ളി​​ലൊ​​​ന്നാ​​​യ മാ​​​റോ​​​ണൈ​​​റ്റ് സ​​​ഭ​​​യ്ക്ക് ല​​​ബ​​​ന​​​നു പു​​​റ​​​മേ സി​​​റി​​​യ​​​യി​​​ലും സൈ​​​പ്ര​​​സി​​​ലും സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.