സൗദിയിൽ തടവിലിട്ടവരെ പണം വാങ്ങി വിട്ടയയ്ക്കാൻ നീക്കം
Friday, November 17, 2017 1:20 PM IST
റി​​യാ​​ദ്: അ​​ഴി​​മ​​തി​​വി​​രു​​ദ്ധ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ത​​ട​​വി​​ലാ​​ക്കി​​യ രാ​​ജ​​കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ബി​​സി​​ന​​സു​​കാ​​രും അ​​ട​​ക്ക​​മു​​ള്ള ഉ​​ന്ന​​ത​​രെ പ​​ണം വാ​​ങ്ങി വി​​ട്ട​​യ​​യ്ക്കാ​​നു​​ള്ള നീ​​ക്കം സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ ന​​ട​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഇ​​ത്ത​​ര​​ത്തി​​ൽ ചി​​ല​​രു​​മാ​​യി ഭ​​ര​​ണ​​കൂ​​ടം ധാ​​ര​​ണ​​ക​​ളു​​ണ്ടാ​​ക്കി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​മാ​​രും ബി​​സി​​ന​​സു​​കാ​​രു​​മൊ​​ക്കെ​​യാ​​ണ് റി​​യാ​​ദി​​ലെ റി​​റ്റ്സ് ഹോ​​ട്ട​​ലി​​ൽ ത​​ട​​വി​​ലാ​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ​​ന്പ​​ന്ന​​രി​​ൽ​​പ്പെ​​ടു​​ന്ന അ​​ൽ​​വാ​​ലി​​ദ് രാ​​ജ​​കു​​മാ​​ര​​ൻ, മു​​ഹ​​മ്മ​​ദ് അ​​ൽ അ​​മൗ​​ദി, സ​​ലേ ക​​മ​​ൽ തു​​ട​​ങ്ങി​​വ​​ർ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.
പ​​ണ​​മോ, ഓ​​ഹ​​രി​​ക​​ളോ വാ​​ങ്ങി​​യ​​ശേ​​ഷം സ്വ​​ത​​ന്ത്ര​​രാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്ന് ചി​​ല ഉ​​ന്ന​​ത വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ച​​താ​​യി റോ​​യി​​ട്ടേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഒ​​രു ബി​​സി​​ന​​സു​​കാ​​ര​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്ന് കോ​​ടി​​ക്ക​​ണ​​ക്കി​​നു റി​​യാ​​ൽ പി​​ൻ​​വ​​ലി​​ക്ക​​പ്പെ​​ട്ട​​താ​​യും മ​​റ്റൊ​​രു ബി​​സി​​ന​​സു​​കാ​​ര​​ൻ 400 കോ​​ടി റി​​യാ​​ലി​​ന്‍റെ ഓ​​ഹ​​രി കൈ​​മാ​​റാ​​ൻ സ​​മ്മ​​തി​​ച്ച​​താ​​യും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ടു​​ന്നു.


എ​​ല്ലാ​​വ​​രും ചേ​​ർ​​ന്ന് അ​​ന​​ധി​​കൃ​​ത​​മാ​​യി 10,000 കോ​​ടി ഡോ​​ള​​ർ സ​​ന്പാ​​ദി​​ച്ചു​​വെ​​ന്നാ​​ണ് സൗ​​ദി ഭ​​ര​​ണ​​കൂ​​ടം ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്. അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 208 പേ​​രെ ചോ​​ദ്യം ചെ​​യ്തു. കി​​രീ​​ടാ​​വ​​കാ​​ശി​​ മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​ന്‍റെ അ​​ധി​​കാ​​രം ഉ​​റ​​പ്പി​​ക്കാ​​ൻ​​കൂ​​ടി ല​​ക്ഷ്യ​​മി​​ട്ടാ​​ണ് അ​​ഴി​​മ​​തി​​വി​​രു​​ദ്ധ അ​​ന്വേ​​ഷ​​ണ​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.