റോബർട്ട് മുഗാബെ ബിരുദദാന ചടങ്ങിനെത്തി
റോബർട്ട് മുഗാബെ ബിരുദദാന ചടങ്ങിനെത്തി
Friday, November 17, 2017 1:20 PM IST
ഹ​​രാ​​രെ: സൈ​​നി​​ക ക​​സ്റ്റ​​ഡി​​യി​​ലാ​​യി​​രു​​ന്ന സിം​​ബാ​​ബ്‌​​വേ പ്ര​​സി​​ഡ​​ന്‍റ് റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ ഇ​​ന്ന​​ലെ ത​​ല​​സ്ഥാ​​ന​​മാ​​യ ഹ​​രാ​​രെ​​യി​​ലെ ഒാ​​പ്പ​​ൺ യൂണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ചാ​​ൻ​​സി​​ല​​റാ​​ണു 93കാ​​ര​​നാ​​യ മു​​ഗാ​​ബെ.

മു​​ഗാ​​ബെ​​യെ​​യും ഭാ​​ര്യ ഗ്രേ​​സി​​നെ​​യും സൈ​​ന്യം ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​ശേ​​ഷം അ​​ദ്ദേ​​ഹം ആ​​ദ്യ​​മാ​​യാ​​ണു പൊ​​തു​​വേ​​ദി​​യി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്. മു​​ഗാ​​ബെ​​യു​​ടെ രാ​​ജി​​ക്കാ​​യു​​ള്ള ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. കു​​റേ​​നാ​​ൾ​​കൂ​​ടി അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​ര​​ണ​​മെ​​ന്നാ​​ണു മു​​ഗാ​​ബെ​​യു​​ടെ ആ​​ഗ്ര​​ഹം. എ​​ന്നാ​​ൽ 37 വ​​ർ​​ഷ​​ത്തെ ഏ​​കാ​​ധി​​പ​​ത്യം അ​​വ​​സാ​​നി​​പ്പി​​ച്ചു മു​​ഗാ​​ബെ അ​​ധി​​കാ​​ര​​മൊ​​ഴി​​യ​​ണ​​മെ​​ന്നു സൈ​​ന്യ​​വും പ്ര​​തി​​പ​​ക്ഷ​​വും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. ക​​മാ​​ൻ​​ഡ​​ർ ഇ​​ൻ ചീ​​ഫ് മു​​ഗാ​​ബെ​​യു​​മാ​​യി സം​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നും അ​​തി​​ന്‍റെ ഫ​​ലം ജ​​ന​​ങ്ങ​​ളെ അ​​റി​​യി​​ക്കു​​മെ​​ന്നും സൈ​​ന്യം പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.


ഗ്രേ​​സ് മു​​ഗാ​​ബെ അ​​ധി​​കാ​​രം പി​​ടി​​ക്കു​​മെ​​ന്ന ഭീ​​തി മൂ​​ല​​മാ​​ണു സൈ​​ന്യം മു​​ഗാ​​ബ​​യെ പു​​റ​​ത്താ​​ക്കാ​​ൻ തി​​ടു​​ക്കം കൂ​​ട്ടു​​ന്ന​​ത്. ഇ​​ന്ന​​ല​​ത്തെ ബി​​രു​​ദ​​ദാ​​ന​​ച്ച​​ട​​ങ്ങി​​ൽ ഗ്രേ​​സ് സം​​ബ​​ന്ധി​​ച്ചി​​ല്ല. ഹ​​രാ​​രെ​​യി​​ൽ സൈ​​നി​​ക വാ​​ഹ​​ന​​ങ്ങ​​ൾ പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​ന്ന​​ല​​ത്തെ പ​​ല പ​​ത്ര​​ങ്ങ​​ളും മു​​ഗാ​​ബെ യു​​ഗം അ​​വ​​സാ​​നി​​ച്ചു, പു​​തു​​യു​​ഗ​​പ്പി​​റ​​വി തു​​ട​​ങ്ങി​​യ ത​​ല​​ക്കെ​​ട്ടു​​ക​​ളോ​​ടെ​​യാ​​ണു പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.