ഐഎസിന്‍റെ അവസാനത്തെ പട്ടണവും ഇറാക്ക് സൈന്യം പിടിച്ചു
ഐഎസിന്‍റെ അവസാനത്തെ പട്ടണവും ഇറാക്ക് സൈന്യം പിടിച്ചു
Friday, November 17, 2017 1:20 PM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​വ​​​സാ​​​ന​​​ത്തെ പ​​​ട്ട​​​ണ​​​മാ​​​യ റ​​​വാ​​​യും അ​​​വ​​​ർ​​​ക്കു ന​​​ഷ്ട​​​പ്പെ​​​ട്ടു. യു​​​എ​​​സ് സൈ​​ന്യ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ന​​​ട​​​ത്തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ സി​​​റി​​​യ​​​ൻ അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള റ​​​വാ പ​​​ട്ട​​​ണ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ച്ച​​​താ​​​യി ഇ​​​റാ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ബാ​​ഗ്ദാ​​ദി​​ൽ​​നി​​ന്ന് 275 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ അ​​ൻ​​ബാ​​ർ പ്ര​​വി​​ശ്യ​​യി​​ലാ​​ണു റ​​വാ പ​​ട്ട​​ണം.

‘റ​​​വാ​​​യെ പൂ​​​ർ​​​ണ​​​മാ​​​യി മോ​​​ചി​​​പ്പി​​​ച്ചു. പ്ര​​​ധാ​​​ന മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ക്കി​​​ന്‍റെ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​’- ജോ​​​യി​​​ന്‍റ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡി​​​നു വേ​​​ണ്ടി ല​​​ഫ്റ്റ​​​ന​​​ന്‍റ് ജ​​​ന​​​റ​​​ൽ അ​​​ബ്ദു​​​ൾ അ​​​മീ​​​ർ റ​​​ഷീ​​​ദ് യാ​​​ര​​​ല്ല പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​ധാ​​ന പ്ര​​ദേ​​ശ​​ങ്ങ​​ളെ​​ല്ലാം റ​​​വാ​​​യു​​​ടെ പ​​​ത​​​ന​​​ത്തോ​​​ടെ അ​​​വ​​​ർ​​​ക്കു ന​​​ഷ്ട​​​മാ​​​യെ​​​ന്നു സൈ​​​നി​​​ക വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലു​​ള്ള ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളും മ​​രു​​ഭൂ​​മി​​യി​​ലെ ചി​​ല സ്ഥ​​ല​​ങ്ങ​​ളും മാ​​ത്ര​​മാ​​ണ് അ​​വ​​രു​​ടെ അ​​ധീ​​ന​​ത​​യി​​ൽ അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത്. മൂ​​ന്നു വ​​ർ​​ഷം മു​​ന്പ് ഇ​​റാ​​ക്കി​​ന്‍റെ മൂ​​ന്നി​​ലൊ​​രു​​ ഭാ​​ഗം പി​​ടി​​ച്ച് ജൈ​​ത്ര​​യാ​​ത്ര ന​​ട​​ത്തി​​യ ഐ​​എ​​സ് ബാ​​ഗ്ദാ​​ദി​​ലെ​​ത്തു​​മെ​​ന്ന് ആ​​ശ​​ങ്ക​​യു​​ണ്ടാ​​യി​​രു​​ന്നു. യു​​എ​​സ് സൈ​​ന്യം ന​​ട​​ത്തി​​യ നി​​ര​​ന്ത​​ര വ്യോ​​മാ​​ക്രമ​​ണ​​മാ​​ണ് അ​​വ​​രെ ത​​ക​​ർ​​ത്ത​​ത്. അ​​വ​​രു​​ടെ കൈ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന മൊ​​സൂ​​ൾ ന​​ഗ​​രം അ​​ടു​​ത്ത​​കാ​​ല​​ത്ത് ഇ​​റാ​​ക്ക് സൈ​​ന്യം പി​​ടി​​ച്ചി​​രു​​ന്നു.


ഇ​​റാ​​ക്കി​​ലെ​​യും സി​​റി​​യ​​യി​​ലെ​​യും പ്ര​​ദേ​​ശ​​ങ്ങ​​ൾ ചേ​​ർ​​ത്ത് ഐ​​എ​​സ് രൂ​​പീ​​ക​​രി​​ച്ച ഖാ​​ലി​​ഫേ​​റ്റി​​ന്‍റെ ക​​ഥ​​യും ക​​ഴി​​ഞ്ഞു. ഖാ​​ലി​​ഫേ​​റ്റി​​ന്‍റെ ആ​​സ്ഥാ​​ന​​മാ​​യ റാ​​ഖാ അ​​മേ​​രി​​ക്ക​​ൻ പി​​ന്തു​​ണ​​യു​​ള്ള സി​​റി​​യ​​ൻ ഡെ​​മോ​​ക്രാ​​റ്റി​​ക് ഫോ​​ഴ്സ് പി​​ടി​​ച്ചു. സി​​റി​​യ​​യി​​ലെ മ​​റ്റു പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നും ഐ​​എ​​സി​​നെ റ​​ഷ്യ​​ൻ പി​​ന്തു​​ണ​​യു​​ള്ള സി​​റി​​യ​​ൻ സൈ​​ന്യം തു​​ര​​ത്തി. ഇ​​നി അ​​ൽ​​ബു​​ക​​മാ​​ൽ, ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലു​​ള്ള പ്ര​​ദേ​​ശം, സെ​​ൻ​​ട്ര​​ൽ ഹ​​മാ പ്ര​​വി​​ശ്യ​​യി​​ലെ ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് ഐ​​എ​​സ് സാ​​ന്നി​​ധ്യ​​മു​​ള്ള​​ത്. അ​​ൽ​​ബു​​ക​​മാ​​ലി​​ൽ നി​​ന്ന് ഐ​​എ​​സി​​നെ തു​​ര​​ത്തി​​യെ​​ങ്കി​​ലും അ​​വ​​ർ പ്ര​​സ്തു​​ത പ​​ട്ട​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.