പ്രചണ്ഡയുടെ പുത്രൻ അന്തരിച്ചു
Sunday, November 19, 2017 9:18 PM IST
കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ലെ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും മാ​​വോ​​യി​​സ്റ്റ് നേ​​താ​​വു​​മാ​​യ പ്ര​​ച​​ണ്ഡ​​യു​​ടെ ഏ​​ക പു​​ത്ര​​ൻ പ്ര​​കാ​​ശ് ദ​​ഹാ​​ൽ(36) ഹൃ​​ദ​​യ​​സ്തം​​ഭ​​ന​​ത്തെ​​ത്തുട​​ർ​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ന്ത​​രി​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കു മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. പ്ര​​ച​​ണ്ഡ​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യും സി​​പി​​എ​​ൻ(​​മാ​​വോ​​യി​​സ്റ്റ്-​​സെ​​ന്‍റ​​ർ) കേ​​ന്ദ്ര​​ക​​മ്മി​​റ്റി അം​​ഗ​​വു​​മാ​​യി​​രു​​ന്നു പ്ര​​കാ​​ശ്. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ലാ​​യി​​രു​​ന്ന പ്ര​​ച​​ണ്ഡ മ​​ക​​ന്‍റെ മ​​ര​​ണ​​വി​​വ​​രമ​​റി​​ഞ്ഞ് കാ​​ഠ്മ​​ണ്ഡു​​വി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി. നേ​​പ്പാ​​ൾ പ്ര​​സി​​ഡ​​ന്‍റ് വി​​ദ്യാ​​ദേ​​വി ഭ​​ണ്ഡാ​​രി, പ്ര​​ധാ​​ന​​മ​​ന്ത്രി ഷേ​​ർ ബ​​ഹാ​​ദൂ​​ർ ദ്യൂ​​ബ തു​​ട​​ങ്ങി​​യ​​വ​​ർ അ​​നു​​ശോ​​ചി​​ച്ചു.


പ്ര​​ച​​ണ്ഡ​​യ്ക്ക് ഒ​​രു പു​​ത്ര​​നും നാ​​ലു പു​​ത്രി​​മാ​​രു​​മാ​​ണു​​ള്ള​​ത്. പു​​ത്രി​​മാ​​രി​​ൽ ഒ​​രാ​​ൾ നാ​​ലു​​ വ​​ർ​​ഷം മു​​ന്പ് കാ​​ൻ​​സ​​ർ​​രോ​​ഗം മൂ​​ലം നി​​ര്യാ​​ത​​യാ​​യി.