ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ കുടുംബത്തെ കൊള്ളയടിച്ചു
Sunday, November 19, 2017 10:48 AM IST
ഡ​​ർ​​ബൻ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ ഡ​​ർ​​ബാ​​നി​​ലെ ഇ​​ന്ത്യ​​ൻ കോ​​ൺ​​സ​​ൽ ജ​​ന​​റ​​ൽ ശ​​ശാ​​ങ്ക് വി​​ക്ര​​മി​​ന്‍റെ വ​​സ​​തി​​യി​​ൽ ക​​ട​​ന്നു​​ക​​യ​​റി​​യ സാ​​യു​​ധ​​രാ​​യ കൊ​​ള്ള​​ക്കാ​​ർ അ​​ദ്ദേ​​ഹ​​ത്തെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യും ബ​​ന്ദി​​ക​​ളാ​​ക്കു​​ക​​യും മോ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

വി​​ക്രം, അ​​ഞ്ചു​​ വ​​യ​​സാ​​യ മ​​ക​​ൻ, വീ​​ട്ടു​​ജോ​​ലി​​ക്കാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണു കു​​റേ​​സ​​മ​​യ​​ത്തേ​​ക്കു ബ​​ന്ദി​​ക​​ളാ​​ക്കി​​യ​​ത്. വി​​ക്ര​​മി​​നും കു​​ടും​​ബ​​ത്തി​​നും പ​​രി​​ക്കൊ​​ന്നു​​മി​​ല്ലെ​​ന്ന് കോ​​ൺ​​സ​​ൽ ജ​​ന​​റ​​ൽ എ​​സ് കെ ​​പാ​​ണ്ഡേ അ​​റി​​യി​​ച്ചു. കൊ​​ള്ള​​യു​​ടെ വി​​വ​​രം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ സ​​ർ​​ക്കാ​​രി​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി സു​​ഷ​​മാ സ്വ​​രാ​​ജ് കോ​​ൺ​​സ​​ൽ ജ​​ന​​റ​​ലു​​മാ​​യി സം​​സാ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.