ട്രംപിന്‍റെ യാത്രാവിലക്കിനു സുപ്രീം കോടതിയുടെ അംഗീകാരം
ട്രംപിന്‍റെ യാത്രാവിലക്കിനു സുപ്രീം കോടതിയുടെ അംഗീകാരം
Tuesday, December 5, 2017 2:11 PM IST
വാ​​​ഷിം​​​ഗ്ട​​​ൺഡി​​​സി: ആ​​​റു മു​​​സ്‌​​​ലിം രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ യാ​​​ത്രാ​​​വി​​​ല​​​ക്കി​​​നു സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം.​​ഏ​​ഴ് ജ​​ഡ്ജി​​മാ​​ർ അ​​നു​​കൂ​​ലി​​ച്ച​​പ്പോ​​ൾ ര​​ണ്ടു​​പേ​​ർ വി​​യോ​​ജ​​ന​​ക്കു​​റി​​പ്പെ​​ഴു​​തി. മേ​​രി​​ലാ​​ൻ​​ഡ്, ഹാ​​വാ​​യ് കോ​​ട​​തി​​ക​​ളാ​​ണു ട്രം​​പി​​ന്‍റെ യാ​​ത്രാ​​വി​​ല​​ക്ക് ന​​ട​​പ്പാ​​ക്കു​​ന്ന​​തു നേ​​ര​​ത്തെ ത​​ട​​ഞ്ഞ​​ത്. സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വോ​​ടെ യാ​​ത്രാ​​വി​​ല​​ക്ക് പ്രാ​​ബ​​ല്യ​​ത്തി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള എ​​ല്ലാ ത​​ട​​സ്സ​​ങ്ങ​​ളും നീ​​ങ്ങി.

ട്രം​​​പ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണു ഏ​​​ഴു മു​​​സ്‌​​​ലിം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് യു​​​എ​​​സി​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ന്ന ആ​​​ദ്യ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. പി​​​ന്നീ​​​ടു മാ​​​ർ​​​ച്ചി​​​ൽ ഇ​​​റാ​​​ക്കി​​​നെ യാ​​​ത്രാ​​​വി​​​ല​​​ക്കു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് മാ​​​റ്റി പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. സെ​​​പ്റ്റം​​​ബ​​​റി​​​ൽ യാ​​​ത്രാ​​​വി​​​ല​​​ക്ക് മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​കൂ​​​ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​റാ​​​ൻ, ലി​​​ബി​​​യ, സി​​​റി​​​യ, യെ​​​മ​​​ൻ, സൊ​​​മാ​​​ലി​​​യ,ഛാഡ് ​​​എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്കാ​​​ണ് വി​​​ല​​​ക്ക് ബാ​​​ധ​​​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.