മുൻ മോഡൽ കീലർ അന്തരിച്ചു
മുൻ മോഡൽ കീലർ അന്തരിച്ചു
Wednesday, December 6, 2017 2:28 PM IST
ല​​​ണ്ട​​​ൻ: ശീ​​​ത​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് ബ്രി​​​ട്ട​​​നി​​​ലെ യുദ്ധകാര്യ മന്ത്രിയാ യിരുന്ന ജോ​​​ൺ പ്രൊ​​​ഫ്യൂ​​​മോ​​​യു​​​ടെ രാ​​​ജി​​​ക്കും തു​​​ട​​​ർ​​​ന്ന് ഹാ​​​രോ​​​ൾ​​​ഡ് മ​​​ക്മി​​​ല്ല​​​ന്‍റെ ടോ​​​റി മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​ത​​​ന​​​ത്തി​​​നും വ​​​ഴി​​​തെ​​​ളി​​​ച്ച ലൈം​​​ഗി​​​കാ​​​പ​​​വാ​​​ദ-​​​ചാ​​​ര​​​വൃ​​​ത്തി​​​ക്കേ​​​സി​​​ലെ നാ​​​യി​​​ക​​​യും മു​​​ൻ മോ​​​ഡ​​​ലു​​​മാ​​​യ ക്രി​​​സ്റ്റീ​​​ൻ മാ​​​ർ​​​ഗ​​​ര​​​റ്റ് കീ​​​ല​​​ർ(75) അ​​​ന്ത​​​രി​​​ച്ചു.

1963ൽ ​​​നി​​​ശാ​​​ക്ല​​​ബ്ബിലെ ന​​​ർ​​​ത്ത​​​കി​​​യാ​​​യി​​​രു​​​ന്ന കീ​​​ല​​​റും ജോ​​​ൺ പ്രൊ​​​ഫ്യൂ​​​മോ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം ഏ​​​റെ വി​​​വാ​​​ദ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. ഇ​​​തേ​​​സ​​​മ​​​യം ത​​​ന്നെ കീ​​​ല​​​ർ ബ്രി​​​ട്ട​​​നി​​​ലെ സോ​​​വ്യ​​​റ്റ് നേ​​​വ​​​ൽ​​​അ​​​റ്റാ​​​ഷെ​​​യു​​​മാ​​​യും ബ​​​ന്ധം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്നു.


കീ​​​ല​​​റി​​​ൽ​​​നി​​​ന്നു റ​​​ഷ്യ​​​ക്കാ​​​ർ ര​​​ഹ​​​സ്യം ചോ​​​ർ​​​ത്തി​​​യെ​​​ന്നു സം​​​ശ​​​യ​​​മു​​​യ​​​ർ​​​ന്നു. കീ​​​ല​​​റു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ചു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ നു​​​ണ പ​​​റ​​​ഞ്ഞെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പ്രൊ​​​ഫ്യൂ​​​മോ​​​യ്ക്കു രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.