ഐഎസിൽ ചേരുന്ന ബ്രിട്ടീഷുകാരെ വകവരുത്തണമെന്നു പ്രതിരോധമന്ത്രി
Thursday, December 7, 2017 2:03 PM IST
ല​​ണ്ട​​ൻ: ഐ​​എ​​സി​​ൽ ചേ​​ർ​​ന്നു യു​​ദ്ധം ചെ​​യ്യാ​​നാ​​യി ഇ​​റാ​​ക്കി​​ലേ​​ക്കും സി​​റി​​യ​​യി​​ലേ​​ക്കും പോ​​യ ബ്രി​​ട്ടീ​​ഷു​​കാ​​രെ തെ​​ര​​ഞ്ഞു​​പി​​ടി​​ച്ചു വ​​ധി​​ക്ക​​ണ​​മെ​​ന്നു ബ്രി​​ട്ടീ​​ഷ് പ്ര​​തി​​രോ​​ധ​​മ​​ന്ത്രി ഗ​​വി​​ൻ വി​​ല്യം​​സ​​ൺ പ​​റ​​ഞ്ഞു. 270ല​​ധി​​കം ബ്രി​​ട്ടീ​​ഷു​​കാ​​ർ ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ഐ​​എ​​സി​​നോ​​ടൊപ്പം യു​​ദ്ധം ചെ​​യ്യു​​ന്നു​​ണ്ടെ​​ന്നാ​​ണു ക​​ണ​​ക്ക്.

വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ലൂ​​ടെ ഇ​​വ​​രെ വ​​ക​​വ​​രു​​ത്താ​​നാ​​വും. ബ്രി​​ട്ട​​ൻ കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന എ​​ല്ലാ മൂ​​ല്യ​​ങ്ങ​​ൾ​​ക്കും എ​​തി​​രുനി​​ൽ​​ക്കു​​ന്ന​​വ​​രാ​​ണ് ഇ​​വ​​രെ​​ന്നും വി​​ല്യം​​സ​​ൺ കു​​റ്റ​​പ്പെ​​ടു​​ത്തി.
ജീ​​വ​​ൻ പോ​​യ ഭീ​​ക​​ര​​ന് ബ്രി​​ട്ട​​നെ​​തി​​രേ ഒ​​ന്നും ചെ​​യ്യാ​​നാ​​വി​​ല്ലെ​​ന്നു ഡെ​​യി​​ലി മെ​​യി​​ലി​​ന് അ​​നു​​വ​​ദി​​ച്ച അ​​ഭി​​മു​​ഖ​​ത്തി​​ൽ വി​​ല്യം​​സ​​ൺ ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഐ​​എ​​സ് ഭീ​​ഷ​​ണി ഇ​​ല്ലാ​​താ​​ക്കാ​​ൻ ക​​ഴി​​യാ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്യ​​ണം. ഇ​​റാ​​ക്കി​​ലും സി​​റി​​യ​​യി​​ലും പോ​​യ ഐ​​എ​​സ് ഭീ​​ക​​ര​​രെ ബ്രി​​ട്ട​​നി​​ൽ മ​​ട​​ങ്ങി​​വ​​രാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.ലൈം​​ഗി​​കാ​​പ​​വാ​​ദ​​ക്കേ​​സി​​ൽ കു​​ടു​​ങ്ങി രാ​​ജി​​വ​​ച്ച മൈ​​ക്ക​​ൽ ഫാ​​ല​​ണു പ​​ക​​രം ഒ​​രു മാ​​സം മു​​ന്പാ​​ണ് വി​​ല്യം​​സ​​ൺ ബ്രി​​ട്ടീ​​ഷ് പ്ര​​തി​​രോ​​ധ​​മ​​ന്ത്രി​​യാ​​യി ചാ​​ർ​​ജെ​​ടു​​ത്ത​​ത്.