യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
Friday, December 15, 2017 1:32 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സി​​ലെ ഒ​​ഹാ​​യോ സം​​സ്ഥാ​​ന​​ത്ത് മു​​ഖം​​മൂ​​ടി​​ധാ​​രി​​ക​​ളാ​​യ കൊ​​ള്ള​​ക്കാ​​രു​​ടെ വെ​​ടി​​യേ​​റ്റ് ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ൻ മ​​രി​​ച്ചു. ജി​​ഫി ക​​ൺ​​വീ​​നി​​യ​​ൻ​​സ് മാ​​ർ​​ട്ടി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ക​​രു​​ണാ​​ക​​ർ ക​​രെ​​ൻ​​ഗ്ലെ​​യാ​​ണ്(53) കൊ​​ല്ല​​പ്പെ​​ട്ട​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി പ​​ത്തി​​ന് ക​​ട​​യി​​ലെ​​ത്തി​​യ കൊ​​ള്ള​​ക്കാ​​രാ​​ണു വെ​​ടി​​യു​​തി​​ർ​​ത്ത​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ മ​​രി​​ച്ചു. അ​​ക്ര​​മി​​ക​​ൾ​​ക്കുവേ​​ണ്ടി വ്യാ​​പ​​ക​​മാ​​യ തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ച​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.


ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ർ​​ക്കു നേ​​രേ അ​​മേ​​രി​​ക്ക​​യി​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വ​​ർ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ഈ ​​മാ​​സ​​മാ​​ദ്യം ഷി​​ക്കാ​​ഗോ​​യി​​ൽ മു​​പ്പ​​തു​​കാ​​ര​​നാ​​യ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നു വെ​​ടി​​യേ​​റ്റു. ഫെ​​ബ്രു​​വ​​രി​​യി​​ൽ കാ​​ൻ​​സാ​​സി​​ൽ കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​ർ ശ്രീ​​നി​​വാ​​സി​​നെ മു​​ൻ യു​​എ​​സ് നാ​​വി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.