വഞ്ചിയിൽ ലോകം ചുറ്റാൻ 42 ദിവസം; ഗബാർട്ടിനു റിക്കാർഡ്
വഞ്ചിയിൽ ലോകം ചുറ്റാൻ 42 ദിവസം; ഗബാർട്ടിനു റിക്കാർഡ്
Sunday, December 17, 2017 11:17 AM IST
പാ​​​​രീ​​​​സ്: ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ​​​​സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്ത് ഒ​​​​റ്റ​​​​യ്ക്കു വ​​​​ഞ്ചി​​​​യി​​​​ൽ ലോ​​​​കം ചു​​​​റ്റി​​​​യ​​​​തി​​​​ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​നി ഫ്ര​​​​ഞ്ചു​​​​കാ​​​​ര​​​​ൻ ഫ്രാ​​​​ൻ​​​​സ്വാ ഗ​​​​ബാ​​​​ർ​​​​ട്ടി​​​​ന്‍റെ പേ​​​​രി​​​​ൽ. 42 ദി​​​​വ​​​​സ​​​​വും 16 മ​​​​ണി​​​​ക്കൂ​​​​റും 40 മി​​​​നി​​​​ട്ടും 35 സെ​​​ക്ക​​​ൻ​​​ഡും എ​​​​ടു​​​​ത്താ​​​​ണ് ത​​​​ന്‍റെ അ​​​​ത്യാ​​​​ധു​​​​നി​​​​ക ബോ​​​​ട്ടി​​​​ൽ ലോ​​​​കം ചു​​​​റ്റി​​​​യ​​​​ത്.

ഫ്ര​​​​ഞ്ചു​​​​കാ​​​​ര​​​​ൻ ത​​​​ന്നെ​​​​യാ​​​​യ തോ​​​​മ​​​​സ് കോ​​​​വി​​​​ൽ സ്ഥാ​​​​പി​​​​ച്ച 49 ദി​​​​വ​​​​സ​​​​വും മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റും എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് പ​​​​ഴം​​​​ക​​​​ഥ​​​​യാ​​​​യ​​​​ത്. കോ​​​​വി​​​​ലി​​​​നേ​​​​ക്കാ​​​​ൾ ആ​​​​റു ദി​​​​വ​​​​സ​​​​വും 10 മ​​​​ണി​​​​ക്കൂ​​​​റും കു​​​​റ​​​​വാ​​​​ണ് ഗ​​​​ബാ​​​​ർ​​​​ട്ടി​​​​ന്‍റെ സ​​​​മ​​​​യം.


2016ലാ​​​​ണ് കോ​​​​വി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ച്ച​​​​ത്. ഇ​​​​തു പൊ​​​​ട്ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് ആ​​​​രും ക​​​​രു​​​​തി​​​​യി​​​​ല്ല. ന​​​​വം​​​​ബ​​​​ർ നാ​​​​ലി​​​​നാ​​​​ണ് ഗ​​​​ബാ​​​​ർ​​​​ട്ട് യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഫ്രാ​​​​ൻ​​​​സി​​​​ലെ ഉ​​​​ഷാ​​​​ന്ത് ദ്വീ​​​​പി​​​​നും ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ലി​​​സാ​​​​ർ​​​​ഡ് പോ​​​​യി​​​​ന്‍റി​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള സാ​​​​ങ്ക​​​​ല്പി​​​​ക ഫി​​​​നി​​​​ഷിം​​​​ഗ് ലൈ​​​​ൻ ഇ​​​​ന്ന​​​​ലെ മ​​​​റി​​​​ക​​​​ട​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.