കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുത്: 81-ാം ജന്മദിനത്തിൽ മാർപാപ്പ
കുഞ്ഞുങ്ങളെ സങ്കടപ്പെടുത്തരുത്: 81-ാം ജന്മദിനത്തിൽ മാർപാപ്പ
Sunday, December 17, 2017 11:17 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ എ​​​​ന്നും സ​​​​ന്തോ​​​​ഷ​​​​ത്തോ​​​​ടെ​​​​യി​​​​രി​​​​ക്കാ​​​​ൻ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ഏ​​​​റെ ശ്ര​​​​ദ്ധ കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ത​​​​ന്‍റെ പി​​​​റ​​​​ന്നാ​​​​ൾ ദി​​​​ന​​​​ത്തി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു. ക്രി​സ്മ​സി​ൽ​നി​ന്ന് ഉ​ണ്ണി​യേ​ശു​വി​നെ ഒ​ഴി​വാ​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു.കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​ന്ന​​​ലെ ത​​​​ന്‍റെ 81-ാം പി​​​​റ​​​​ന്നാ​​​​ൾ ആ​​​​ഘോ​​​​ഷി​​​​ച്ച​​​​ത്.

മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​ധി​​​​ക​​​​ളും വ്യാ​​​​ധി​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. വ​​​​ഴ​​​​ക്ക​​​​ടി​​​​ക്കു​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും വീ​​​​ട്ടി​​​​ലെ മ​​​​റ്റു പ്ര​​​​ശ്ന​​​​ങ്ങ​​​​ളും കു​​​​ട്ടി​​​​ക​​​​ളെ ബാ​​​​ധി​​​​ക്കും. കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ സ​​​​ങ്ക​​​​ട​​​​പ്പെ​​​​ടു​​​​ത്ത​​​​രു​​​​ത്. സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ൽ​​​ വേ​​​​ണം അ​​​​വ​​​​ർ വ​​​​ള​​​​രാ​​​​ൻ. വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സാ​​​​ന്‍റാ മാ​​​​ർ​​​​ത്ത ഡി​​​​സ്പെ​​​​ൻ​​​​സ​​​​റി​​​​യി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പി​​​​റ​​​​ന്നാ​​​​ൾ ആ​​​​ഘോ​​​​ഷി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.


ന​​​​മ്മ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​പോ​​​​ലെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്പോ​​​​ഴും സ​​​​ന്തോ​​​​ഷം ക​​​​ണ്ടെ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തു​​​​ട​​​​ർ​​​​ന്ന് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ത്രി​​​​കാ​​​​ല​​​​ജ​​​​പ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു പി​​​​ന്നാ​​​​ലെ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ക്രി​സ്മ​സി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു ഉ​ണ്ണി​യേ​ശു​വാ​ണ്. ഉ​ണ്ണി​യേ​ശു​വി​നെ ഒ​ഴി​വാ​ക്കി​യു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം അ​ർ​ഥ​ശൂ​ന്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. മാ​ർ​പാ​പ്പ​യ്ക്കു പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​ൻ കു​ട്ടി​ക​ളും തീ​ർ​ഥാ​ട​ക​രു​മാ​യി 25,000 പേ​ർ വ​ത്തി​ക്കാ​നി​ലെ​ത്തി. 13 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ പി​സ കു​ട്ടി​ക​ൾ​ക്കൊ​പ്പം മാ​ർ​പാ​പ്പ മു​റി​ച്ചു. മു​ഴു​വ​നും ക​ഴി​ച്ചു തീ​ർ ക്ക​ണ​മെ​ന്നും വേ​ഗം വ​ള​രു​മെ ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​​​​ഗോ​​​​ളം തോ​​​​ളി​​​​ലേ​​​​റ്റി ബാ​​​​ഗും പി​​​​ടി​​​​ച്ചു നി​​​​ൽ​​​​ക്കു​​​​ന്ന മാ​ർ​പാ​പ്പയുടെ ചി​​​​ത്ര​​​​ം ആലേഖനം ചെയ്ത കേ​​​​ക്ക് ഒരു ബേക്കറി അദ്ദേഹത്തിനു സമ്മാനി ച്ചു. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ഗ്രാ​​​​ഫി​​​​റ്റി ക​​​​ലാ​​​​കാ​​​​ര​​​​ൻ മൗ​​​​പാ​​​​ൽ(​​​​മൗ​​​​രോ പ​​​​ല്ലോ​​​​റ്റ) ആണ് കേക്ക് രൂപല്പന ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.