നവാസ് ഷരീഫ് സൗദിക്കു തിരിച്ചു
Saturday, December 30, 2017 5:24 PM IST
ലാ​​ഹോ​​ർ: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് സൗ​​ദി അ​​റേ​​ബ്യ​​യി​​ലേ​​ക്കു പോ​​യ​​ത് ഏ​​റെ അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​യി. സൈ​​നി​​ക നേ​​തൃ​​ത്വ​​വു​​മാ​​യി ഒ​​ത്തു​​തീ​​ർ​​പ്പു​​ണ്ടാ​​ക്കാ​​നാ​​ണു യാ​​ത്ര​​യെ​​ന്നു സം​​ശ​​യം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി​​യി​​ൽ ന​​വാ​​സി​​നും മ​​ക്ക​​ൾ​​ക്കും എ​​തി​​രേ അ​​ഴി​​മ​​തി​​ക്കേ​​സു​​ക​​ളു​​ടെ വി​​ചാ​​ര​​ണ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ഇ​​വ​​യി​​ൽ​​നി​​ന്നു ര​​ക്ഷ​​തേ​​ടി ദേ​​ശീ​​യ അ​​നു​​ര​​ഞ്ജ​​ന ഓ​​ർ​​ഡി​​ന​​ൻ​​സ് (എ​​ൻ​​ആ​​ർ​​ഒ) പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്താ​​ൻ ഷ​​രീ​​ഫി​​നു പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്നു പ​​റ‍യ​​പ്പെ​​ടു​​ന്നു.


ന​​വാ​​സി​​ന്‍റെ സ​​ഹോ​​ദ​​ര​​നും പ​​ഞ്ചാ​​ബ് മു​​ഖ്യ​​നു​​മാ​​യ ഷ​​ഹ​​ബാ​​സ് ഷ​​രീ​​ഫും റെ​​യി​​ൽ​​വേ മ​​ന്ത്രി ഖാ​​ജാ റ​​ഫീ​​ക്കും നേ​​ര​​ത്തെ സൗ​​ദി​​യി​​ലെ​​ത്തി. സൗ​​ദി അ​​യ​​ച്ച പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ലാ​​ണ് ബു​​ധ​​നാ​​ഴ്ച ഷ​​ഹ​​ബാ​​സ് സൗ​​ദി​​യി​​ലെ​​ത്തി​​യ​​ത്. മു​​ഷാ​​റ​​ഫ് അ​​ധി​​കാ​​രം പി​​ടി​​ച്ച​​പ്പോ​​ൾ ഏ​​റെനാ​​ൾ ന​​വാ​​സ് ഷ​​രീ​​ഫ് സൗ​​ദി​​യി​​ലാ​​ണു പ്ര​​വാ​​സ​​ജീ​​വി​​തം ന​​യി​​ച്ച​​ത്. സൗ​​ദി​​ക്ക് പാ​​ക് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ മേ​​ൽ ഏ​​റെ സ്വാ​​ധീ​​ന​​മു​​ണ്ട്.