പാക്‌ തീർഥാടകർക്ക് ഇന്ത്യ വീസ നിഷേധിച്ചെന്നു പാക്കിസ്ഥാൻ
പാക്‌ തീർഥാടകർക്ക് ഇന്ത്യ വീസ നിഷേധിച്ചെന്നു പാക്കിസ്ഥാൻ
Saturday, December 30, 2017 5:24 PM IST
ഇ​​​സ്‌​​ലാ​​മാ​​ബാ​​​ദ്: ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​ടു​​​ത്ത ഒ​​​ന്നു​ മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന ഹ​​​സ​​​റ​​​ത് ക്വാ​​​ജ നി​​​സാ​​​മു​​​ദീ​​​ൻ ഔ​​​ലി​​​യ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച 192 പാ​​​ക് തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ഇ​​​ന്ത്യ അ​​​കാ​​​ര​​​ണ​​​മാ​​​യി വീ​​സ നി​​​ഷേ​​​ധി​​​ച്ച​​​താ​​​യി പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം.

തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ മ​​​ത​​സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണ് ഇ​​​ന്ത്യ ഇ​​​തി​​​ലൂ​​​ടെ ഹ​​​നി​​​ച്ച​​​തെ​​​ന്നും പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തി. 1974ൽ ​​​ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ഒ​​​പ്പി​​​ട്ട ഉ​​​ട​​​ന്പ​​​ടി​​​പ്ര​​​കാ​​​രം തീ​​​ർ​​​ഥാ​​​ട​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​രുരാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പൗ​​​ര​​​ന്മാർ​​​ക്കു വീ​​​സ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​താ​​​ണ്.


എ​​​ന്നാ​​​ൽ, ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ഈ ​​​ധാ​​​ര​​​ണ ലം​​​ഘി​​​ച്ച​​​തി​​​ലൂ​​​ടെ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള​​​ള ബ​​​ന്ധം ഇ​​​ന്ത്യ കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കി. വ്യ​​​ത്യ​​​സ്ത സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ അ​​​ടു​​​പ്പ​​​ത്തി​​​നു​വേ​​​ണ്ടി യ​​​ത്നി​​​ച്ച നി​​​സാ​​​മു​​​ദീ​​​ൻ ഒൗ​​​ലി​​​യ​​​യു​​​ടെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ​​​ത്ത​​​ന്നെ ഇ​​​ന്ത്യ ഈ ​​സ​​മീ​​പ​​നം സ്വീ​​ക​​രി​​ച്ച​​തു പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​ണ്- പ്ര​​​സ്താ​​വ​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.