ഹാഫീസ് സയിദിന്‍റെ സംഘടനയ്ക്കു വിലക്ക്
Tuesday, January 2, 2018 12:42 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ൻ ഹാ​​ഫീ​​സ് സ​​യി​​ദ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ജെ​​യു​​ഡി ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി സം​​ഭാ​​വ​​ന പി​​രി​​ക്കു​​ന്ന​​തു വി​​ല​​ക്കി​​ക്കൊ​​ണ്ടു സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ക​​മ്മീ​​ഷ​​ൻ ഓ​​ഫ് പാ​​ക്കി​​സ്ഥാ​​ൻ ഉ​​ത്ത​​ര​​വി​​ട്ടു.


ല​​ഷ്ക​​ർ ഇ ​​തോ​​യി​​ബ ഉ​​ൾ​​പ്പെ​​ടെ മ​​റ്റു ചി​​ല സം​​ഘ​​ട​​ന​​ക​​ൾ​​ക്കും വി​​ല​​ക്ക് ബാ​​ധ​​ക​​മാ​​ണ്. വ്യ​​ക്തി​​ക​​ളോ ക​​ന്പ​​നി​​ക​​ളോ ഇ​​വ​​ർ​​ക്ക് യാ​​തൊ​​രു സം​​ഭാ​​വ​​ന​​യും ന​​ൽ​​കാ​​ൻ പാ​​ടി​​ല്ല. സ​​യി​​ദു​​മാ​​യി വേ​​ദി പ​​ങ്കി​​ട്ട​​തി​​ന്‍റെ പേ​​രി​​ൽ ഈ​​യി​​ടെ പ​​ല​​സ്തീ​​ൻ അ​​വ​​രു​​ടെ പാ​​ക് സ്ഥാ​​ന​​പ​​തി​​യെ പി​​ൻ​​വ​​ലി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.