സൗദി അറേബ്യയിലും യുഎഇയിലും മൂല്യവർധിത നികുതി
സൗദി അറേബ്യയിലും യുഎഇയിലും മൂല്യവർധിത നികുതി
Tuesday, January 2, 2018 12:42 AM IST
ദു​ബാ​യ്: സൗ​ദി അറേബ്യ​യും ‍യു​എ​ഇ​യും മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ന​ട​പ്പാ​ക്കി. നി​കു​തി​യി​ല്ലാ​ത്ത​താ​യി​രു​ന്നു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത. അ​റി​യ​പ്പെ​ട്ടി​രു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​താ​ദ്യ​മാ​യാ​ണ് വാ​റ്റ് സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൂ​ടാ​തെ, പെ​ട്രോ​ൾ വി​ല​യി​ൽ 127 ശ​ത​മാ​നം വ​ർ​ധ​ന​യും സൗ​ദി അ​റേ​ബ്യ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ക്രൂ​ഡ് വി​ല താ​ഴ്ന്നു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വ​രു​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നോ​ണ​മാ​ണ് വാ​റ്റ് ന​ട​പ്പാ​ക്കി​യ​ത്. വ​രു​മാ​നം ഉ​യ​ർ​ത്തു​ക​യാ​ണു ല​ക്ഷ്യം.

ഇ​രുരാ​ജ്യ​ങ്ങ​ളും ച​ര​ക്കു സേ​വ​ന​ങ്ങ​ൾ​ക്ക് വാ​ണി​ജ്യനി​കു​തി അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി. ഇ​തു​വ​ഴി 2018ൽ 2,100 ​കോ​ടി ഡോ​ള​ർ സ​മാ​ഹ​രി​ക്കു​ക​യാ​ണു ല​ക്ഷ്യം. ജി​ഡി​പി​യു​ടെ ര​ണ്ടു ശ​ത​മാ​നം വ​രു​മി​ത്.


വാ​റ്റി​നെ​ത്തു​ട​ർ​ന്ന് റീ​ട്ടെ​യ്ൽ വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക​ഞെ​രു​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ പ്ര​ത്യേ​ക അ​ക്കൗ​ണ്ടു​ക​ളി​ലാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ബ​ഹ്‌​റി​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ എ​ന്നീ നാ​ലു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും വാ​റ്റ് ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 2019 തു​ട​ക്ക​ത്തി​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ലും വാ​റ്റ് ന​ട​പ്പി​ലാ​കും.

ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് സൗ​ദി അ​റേ​ബ്യ ഇ​ന്ധ​ന​വി​ല ഉ​യ​ർ​ത്തു​ന്ന​ത്. എ​ങ്കി​ലും ഇ​പ്പോ​ഴും ഇ​വി​ടെ പെ​ട്രോ​ൾ​ വി​ല ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ളും കു​റ​വാ​ണ്. ഡീ​സ​ൽ, മ​ണ്ണെ​ണ്ണ വി​ല​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.വ​രു​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​സം വൈ​ദ്യു​തി​യി​ലു​ള്ള സ​ർ​ക്കാ​ർ സ​ബ്സി​ഡി എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.