ബ്രിട്ടനിൽ 1400 കാറുകൾ കത്തിനശിച്ചു
Tuesday, January 2, 2018 12:42 AM IST
ല​​ണ്ട​​ൻ: ബ്രി​​ട്ട​​നി​​ലെ ലി​​വ​​ർ​​പൂ​​ൾ ന​​ഗ​​ര​​ത്തി​​ലെ ബഹുനില കാ​​ർ പാ​​ർ​​ക്കിം​​ഗ് സമുച്ചയത്തിലുണ്ടായ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 1400 കാറുകൾ ക​​ത്തി​​ന​​ശി​​ച്ചു. പുതുവർഷത്തലേന്ന് ഉണ്ടായ തീ​​പി​​ടി​​ത്ത​​ത്തി​​ൽ ആ​​ർ​​ക്കും ജീ​​വാ​​പാ​​യം സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ല. സ​​മീ​​പകെ​​ട്ടി​​ട​​ങ്ങ​​ളി​​ലെ ആ​​ളു​​ക​​ളെ ഒ​​ഴി​​പ്പി​​ച്ചു. മി​​നി​​റ്റു​​ക​​ൾ ഇ​​ട​​വി​​ട്ടു കാ​​റു​​ക​​ൾ പൊ​​ട്ടി​​ത്തെ​​റി​​ക്കു​​ന്ന കാ​​ത​​ട​​പ്പി​​ക്കു​​ന്ന ശ​​ബ്ദം കേ​​ൾ​​ക്കാ​​മാ​​യി​​രു​​ന്നെ​​ന്നു സ​​മീ​​പ​​വാ​​സി പ​​റ​​ഞ്ഞു.


പ​​ഴ​​യ ലാ​​ൻ​​ഡ് റോ​​വ​​റി​​നാ​​ണ് ആ​​ദ്യം തീ​​പി​​ടി​​ച്ച​​ത്. തു​​ട​​ർ​​ന്നു മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്ക് അ​​തി​​വേ​​ഗം തീ​​ പ​​ട​​രു​​ക​​യാ​​യി​​രു​​ന്നു.അന്തർദേശീയ കുതിരപ്പന്തയ മത്സരം നടക്കുന്ന സ്റ്റേഡിയ ത്തിനു സമീപമാണ് അപകടം ഉണ്ടായ കാർപാർക്കിംഗ് സമു ച്ചയം. 21 അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.