അവിശ്വാസവും അപവാദവുമല്ലാതെ ഒന്നും ലഭിച്ചിട്ടില്ല: പാക്കിസ്ഥാൻ
അവിശ്വാസവും അപവാദവുമല്ലാതെ ഒന്നും ലഭിച്ചിട്ടില്ല: പാക്കിസ്ഥാൻ
Wednesday, January 3, 2018 1:06 AM IST
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ വ​​​​​ഞ്ച​​​​​ന​​​ കാ​​​​​ട്ടി​​​​​യെ​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡൊ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​​​​​​ത്തി​​​​​നു മ​​​​​റു​​​​​പ​​​​​ടി​​​​​യുമായി പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ. 16 വ​​​​​ർ​​​​​ഷ​​​​​ക്കാ​​​​​ല​​​​​മാ​​​​​യി ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യ ത​​​​​ങ്ങ​​​​​ൾ​​​​​ക്കു അ​​​​​വി​​​​​ശ്വാ​​​​​സ​​​​​വും അ​​​​​പ​​​​​വാ​​​​​ദ​​​​​വു​​​​​മ​​​​​ല്ലാ​​​​​തെ ഒ​​​​​ന്നും ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ആ​​​​​രോ​​​​​പി​​​​​ച്ചു.

ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ​​​​​ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സ​​​​​ഖ്യ​​​​​രാ​​​​​ജ്യ​​​​​മാ​​​​​യി എ​​​​​ല്ലാം സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ന​​​​​ല്കി: റോ​​​​​ഡ്-​​​​​വ്യോ​​​​​മ പാ​​​​​ത​​​​​ക​​​​​ൾ, മി​​​​​ലി​​​​​ട്ട​​​​​റി ബേ​​​​​സു​​​​​ക​​​​​ൾ, അ​​​​​ൽ​​​​​ക്വ​​​​​യ്ദ​​​​​യെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 16 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ചെ​​​​​യ്തു​​​​​വ​​​​​രു​​​​​ന്ന സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ; പ​​​​​ക്ഷേ അ​​​​​വി​​​​​ശ്വാ​​​​​സ​​​​​വും അ​​​​​പ​​​​​വാ​​​​​ദ​​​​​വു​​​​​മ​​​​​ല്ലാ​​​​​തെ ഒ​​​​​ന്നും ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ക​​​​​ളെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ഭീ​​​​​ക​​​​​ര​​​​​ർ​​​​​ക്കു സു​​​​​ര​​​​​ക്ഷി​​​​​ത താ​​​​​വ​​​​​ളം ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി അ​​​​​വ​​​​​ർ ആ​​​​​രോ​​​​​പി​​​​​ക്കു​​​​​ന്നു- പാ​​​​​ക് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രി ട്വീ​​​​​റ്റ് ചെ​​​​​യ്തു.

ക​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​ഞ്ഞ 15 വ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​ല​​​​​​​​ത്തു 3300 കോ​​​​​​​​​​​​​​​​​​ടി ഡോ​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​ന്‍റെ (ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 2,10,820 കോ​​​​​​​​ടി​​​​​​​​രൂ​​​​​​​​പ) സാ​​​​​​​​​​​​​​​​​​ന്പ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ക​​​​​​​​സ​​​​​​​​​​​​​​ഹാ​​​​​​​​​​​​​​​​​​യം സ്വീ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ച്ച് അ​​​​​​​​​​​​​​​​​​മേ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ൻ സ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​നെ പാ​​​​​​​​​​​ക്കി​​​​​​​​​​​സ്ഥാ​​​​​​​​​​​ൻ വി​​​​​​​​​​​​​​​​​​ഡ്ഢി​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​ക്കി. നു​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​യും വ​​​​​​​​​​ഞ്ച​​​​​​​​​​ന​​​​​​​​​​യു​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​തെ ​​​​അ​​​​​​​​​​​​​​​​​​മേ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​യ്ക്ക് ഒ​​​​​​​​​​​​​​​​​​ന്നും ല​​​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​ല്ല. അ​​​​​​​​​​​​​​​​​​ഫ്ഗാ​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​ൽ ഞ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ വേ​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​യ ഭീ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ർ സു​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​​​​ത​​​​​​​​​​താ​​​​​​​​​​​​​​ വ​​​​​​​​​​​​​​​​​​ളം ഒ​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ക്കി, ഇ​​​​​​​​​​​​​​​​​​നി ഇ​​​​​​​​​​​​​​​​​​ല്ല- ഇതായി​​​​​രു​​​​​ന്നു ട്രം​​​​​പി​​​​​ന്‍റെ ട്വീ​​​​​റ്റ്.

​​​​ഭീ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​രു​​​​​​​​ദ്ധ ​​​​പ്ര​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​നങ്ങ​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ൽ സ​​​​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​​​ൽ ക​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​ന ന​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​ടി സ്വീ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​മെന്നും ​​​​സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം റ​​​​​ദ്ദാ​​​​​ക്കു​​​​​മെ​​​​​ന്നും അമേരിക്ക ​​​​ദ​​​​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​​​​ണേ​​​​​​​​​​​​​​​​​​ഷ്യ​​​​​​​​​​​​​​​​​​ൻ ന​​​​​​​​​​​​​​​​​​യത്തിൽ വ്യക്തമാക്കി യിരുന്നു.

യു​​​​​എ​​​​​സ് ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യെ വ​​​​​രു​​​​​ത്തിച്ചു

ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ പാ​​​​​ക് വി​​​​​രു​​​​​ദ്ധ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യെ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വി​​​​​ളി​​​​​ച്ചുവ​​​​​രു​​​​​ത്തി പ്ര​​​​​തി​​​​​ഷേ​​​​​ധം അ‍റി​​​​​യി​​​​​ച്ചു. പാ​​​​​ക് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ സെ​​​​​ക്ര​​​​​ട്ട​​​​​റി തെ​​​​​ഹ്‌​​​​​മി​​​​​യ ജാ​​​​​ജ്ജു​​​​​വ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ ഡേ​​​​​വി​​​​​ഡ് ഹെ​​​​​ലി​​​​​നെ വി​​​​​ളി​​​​​ച്ചുവ​​​​​രു​​​​​ത്തി വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തേ​​​​​ടി. ലോ​​​​​കം തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും സ​​​​​ത്യ​​​​​മ​​​​​റി​​​​​യ​​​​​ണം. വ​​​​​സ്തു​​​​​ത​​​​​ക​​​​​ളും കെ​​​​​ട്ടു​​​​​ക​​​​​ഥ​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള വ്യ​​​​​ത്യാ​​​​​സം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ട്രം​​​​​പി​​​​​ന്‍റെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ പാ​​​​​ക് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി ക്വാ​​​​​ജ ആ​​​​​സി​​​​​ഫ് പ​​​​​റ​​​​​ഞ്ഞു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ​​​​നി​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ 15 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ്വീ​​​​​ക​​​​​രി​​​​​ച്ച സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​ന്‍റെ വി​​​​​വ​​​​​രം പു​​​​​റ​​​​​ത്തു​​​​​വി​​​​​ടാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.