പെറുവിൽ ഭൂകന്പം; രണ്ടു മരണം
പെറുവിൽ ഭൂകന്പം; രണ്ടു മരണം
Monday, January 15, 2018 12:54 AM IST
ലി​​മാ: ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ പെ​​റു​​വി​​ൽ ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ഭൂ​​ക​​ന്പ​​ത്തി​​ൽ ര​​ണ്ടു​​ പേ​​ർ മ​​രി​​ക്കു​​ക​​യും 65 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.17 പേ​​രെ കാ​​ണാ​​താ​​യി. നി​​ര​​വ​​ധി വീ​​ടു​​ക​​ൾ​​ക്ക് നാ​​ശം നേ​​രി​​ട്ടു.

ഭൂ​​ക​​ന്പ​​മാ​​പി​​നി​​യി​​ൽ 7.3 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പ​​ത്തി​​ന്‍റെ പ്ര​​ഭ​​വകേ​​ന്ദ്രം അ​​ക്കാ​​രി പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ പ​​സ​​ഫി​​ക് സ​​മു​​ദ്ര​​ത്തി​​ലാ​​യി​​രു​​ന്നു. അ​​യ​​ൽ​​രാ​​ജ്യ​​മാ​​യ ചി​​ലി​​യി​​ലും ഭൂ​​ക​​ന്പം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. സു​​നാ​​മി മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യെ​​ങ്കി​​ലും പി​​ന്നീ​​ടു പി​​ൻ​​വ​​ലി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.