ഇരട്ട ചാവേർ ആക്രമണം; ബാഗ്ദാദിൽ 38 മരണം
Tuesday, January 16, 2018 12:41 AM IST
ബാ​​​ഗ്ദാ​​​ദ്: മ​​​ധ്യബാ​​​ഗ്ദാ​​​ദി​​​ലെ ക​​​ന്പോ​​​ള​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ ഇ​​​ര​​​ട്ട ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 38 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 105 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റാ​​​ണ്(​​​ഐ​​​എ​​​സ്) ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്നു.

മൊ​​​സൂ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഐ​​​എ​​​സി​​​നെ ഇ​​​റാ​​​ക്ക് സൈ​​​ന്യം തു​​​ര​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​റാ​​ക്ക് ഐ​​എ​​സ് വി​​മു​​ക്ത​​മാ​​യെ​​ന്നു ബാ​​ഗ്ദാ​​ദ് ഭ​​ര​​ണ​​കൂ​​ടം ഡി​​സം​​ബ​​റി​​ൽ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. അ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും ബാ​​​ഗ്ദാ​​​ദ് നി​​​വാ​​​സി​​​ക​​​ളെ ഞെ​​​ട്ടി​​​ച്ച് ചാ​​വേ​​ർ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്.


ബാ​​​ഗ്ദാ​​​ദി​​​ലെ ടെ​​​യ്റ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ലെ മാ​​​ർ​​​ക്ക​​​റ്റി​​​ലാ​​​ണു ര​​ണ്ടു ചാ​​വേ​​റു​​ക​​ൾ സ്വ​​യം പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്. ജോ​​​ലി അ​​​ന്വേ​​​ഷി​​​ച്ച് എ​​​ത്തു​​​ന്ന​​​വ​​​ർ കൂ​​​ടി​​​നി​​​ൽ​​​ക്കു​​​ന്ന സ്ഥ​​​ല​​​മാ​​​ണി​​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ചി​​​ത​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന ദൃ​​​ശ്യം ടി​​​വി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു.
ഐ​​​എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​വ​​​ർ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.