കുതിര ഇടഞ്ഞു, പോപ്മൊബീൽ വിട്ടു പുറത്തിറങ്ങി മാർപാപ്പ
Saturday, January 20, 2018 12:43 AM IST
സാ​​ന്‍റി​​യാ​​ഗോ: വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​നൊ​​പ്പം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കു​​തി​​ര​​യു​​ടെ പു​​റ​​ത്തു​​നി​​ന്നു വീ​​ണ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​യെ കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്താ​​ൻ പോ​​പ്മൊ​​ബീ​​ൽ വി​​ട്ട് പു​​റ​​ത്തി​​റ​​ങ്ങി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. ക​​ഴി​​ഞ്ഞ ദി​​വ​​സം ചി​​ലി സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

പോ​​പ്മൊ​​ബീ​​ലി​​ൽ സ​​ഞ്ച​​രി​​ച്ച് ജ​​ന​​ങ്ങ​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ. ഇ​​തി​​നി​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യി നി​​യോ​​ഗി​​ച്ചി​​രു​​ന്ന കു​​തി​​ര​പ്പ​ട​യാ​ളി​ക​ളു​ടെ വ്യൂ​​ഹ​​ത്തി​​ലെ ഒ​​രു കു​​തി​​ര, പു​​റ​​ത്തു​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​യെ ഇ​​ട​​ഞ്ഞ് താ​​ഴെ​​യി​​ട്ടു. പോ​​പ്മൊ​​ബീ​​ലി​​ൽ ഇ​​ടി​​ച്ചാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ നി​​ല​​ത്തു​​വീ​​ണ​​ത്. ഉ​​ട​​ൻ​​ത​​ന്നെ മാ​​ർ​​പാ​​പ്പ സു​​ര​​ക്ഷ അ​​വ​​ഗ​​ണി​​ച്ച് പോ​​പ്മൊ​​ബീ​​ലി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി, നി​​ല​​ത്തു​​വീ​​ണു പ​​രി​​ക്കേ​​റ്റ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​യ്ക്കു സ​​മീ​​പ​​മെ​​ത്തി.


കു​​റ​​ച്ചു​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ആം​​ബു​​ല​​ൻ​​സ് എ​​ത്തി ഉ​​ദ്യോ​​ഗ​​സ്ഥ​​യെ മാ​​റ്റി​​യ​​ശേ​​ഷ​​മാ​​ണ് മാ​​ർ​​പാ​​പ്പ വാ​​ഹ​​ന​​ത്തി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്. ഉ​​ദ്യോ​​ഗ​​സ്ഥ​​യു​​ടെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ പി​​ന്നീ​​ട് അ​​റി​​യി​​ച്ചു.

സം​​ഭ​​വ​​ത്തി​​ന്‍റെ വീ​​ഡി​​യോ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്. ഒ​രു ലോ​ക​നേ​താ​വി​ന്‍റെ മാ​നു​ഷി​ക മു​ഖ​മെ​ന്നു പ​ല​രും പ്ര​തി​ക​രി​ച്ചു. ചിലി യിലെ സന്ദർശനം പൂർത്തി യാക്കിയ ശേഷം മാർപാപ്പ ഇന്നലെ പെറുവിൽ എത്തി.