12-ാം ക്ലാസുകാരൻ പ്രിൻസിപ്പലിനെ വധിച്ചു
Tuesday, January 23, 2018 12:30 AM IST
പെ​​ഷ​​വാ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ലെ ഛർ​​സാ​​ദ​​യി​​ലെ ഇ​​സ്‌​​ലാ​​മി​​യ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ സ​​രീ​​ർ​​ഖാ​​നെ പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. ഫാ​​ഹിം അ​​ഷ്റ​​ഫ് എ​​ന്ന വി​​ദ്യാ​​ർ​​ഥി​​യെ തോ​​ക്ക് സ​​ഹി​​തം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ട​​ത്തു.

മ​​ത​​നി​​ന്ദാ​​ക്ക​​റ്റം ആ​​രോ​​പി​​ച്ചാ​​ണു പ്രി​​ൻ​​സി​​പ്പ​​ലി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നാ​​ണു വി​​ദ്യാ​​ർ​​ഥി​​യു​​ടെ വാ​​ദം. എ​​ന്നാ​​ൽ മ​​ത​​നി​​ന്ദാ​​ക്കു​​റ്റം സം​​ബ​​ന്ധി​​ച്ചു പ്രി​​ൻ​​സി​​പ്പ​​ലി​​നെ​​തി​​രേ തെ​​ളി​​വി​​ല്ലെ​​ന്നു പോ​​ലീ​​സ് മേ​​ധാ​​വി അ​​ഫ്രീ​​ഡി പ​​റ​​ഞ്ഞു.


ഒ​​രു മ​​ത​​ഗ്രൂ​​പ്പ് ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ക്ലാ​​സ് ക​​ട്ടു ചെ​​യ്ത വി​​ദ്യാ​​ർ​​ഥി​​ക്കു ഹാ​​ജ​​ർ ന​​ൽ​​കാ​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ ത​​യാ​​റാ​​വാ​​ത്ത​​താ​​ണു വി​​ദ്യാ​​ർ​​ഥി​​യു​​ടെ വി​​രോ​​ധ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു കോ​​ള​​ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ന്ദ്ര​​ങ്ങ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.