യുഎസ് ബജറ്റ് പ്രതിസന്ധി തീർന്നു
Tuesday, January 23, 2018 3:28 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഇ​​ട​​ക്കാ​​ല​​ബ​​ജ​​റ്റ് പാ​​സാ​​വാ​​ത്ത​​തു​​മൂ​​ലം ഖ​​ജ​​നാ​​വു പൂ​​ട്ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി ആ​​രം​​ഭി​​ച്ച യു​​എ​​സി​​ലെ ഭ​​ര​​ണ​​സ്തം​​ഭ​​നം ഇന്നലെ അവസാനിച്ചു. 18നെതിരേ 81 വോട്ടിന് ഇന്നലെ സെനറ്റ് ബജറ്റ് പാസാക്കി. കുടിയേറ്റ വ്യവസ്ഥയിൽ ചില ഇളവുകൾക്ക് റിപ്പബ്ലിക്കൻ പാർട്ടി സമ്മതിച്ചതോടെയാണ് ബജറ്റ് പാസാക്കാനുള്ള സമവാ യമുണ്ടായത്.