പാർക്ക് ഗ്യൂൻഹൈയുടെ സഹായിക്ക് 20 വർഷം തടവുശിക്ഷ
പാർക്ക് ഗ്യൂൻഹൈയുടെ  സഹായിക്ക് 20 വർഷം തടവുശിക്ഷ
Wednesday, February 14, 2018 12:14 AM IST
‌സി​​യൂ​​ൾ: അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇം​​പീ​​ച്ച് ചെ​​യ്യ​​പ്പെ​​ട്ട മു​​ൻ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ വ​​നി​​താ പ്ര​​സി​​ഡ​​ന്‍റ് പാ​​ർ​​ക്ക് ഗ്യൂ​​ൻ​​ഹൈ​​യു​​ടെ സ​​ഹാ​​യി ചോ​​യി സൂ​​ൺ​​സി​​ലി​​നു കോ​​ട​​തി 20 വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ വി​​ധി​​ച്ചു. സാം​​സം​​ഗ്, ലോ​​ട്ട് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ ക​​ന്പ​​നി​​ക​​ളി​​ൽനി​​ന്നു വ​​ൻ​​തു​​ക സം​​ഭാ​​വ​​ന​​യാ​​യി സൂ​​ൺ​​സി​​ൽ സ്വീ​​ക​​രി​​ച്ച​​തി​​ൽ അ​​ഴി​​മ​​തി​​യു​​ണ്ടെ​​ന്നു സി​​യൂ​​ൾ സെ​​ൻ​​ട്ര​​ൽ ഡി​​സ്ട്രി​​ക്ട് കോ​​ട​​തി ക​​ണ്ടെ​​ത്തി.

പാ​​ർ​​ക്കു​​മാ​​യു​​ള്ള ദീ​​ർ​​ഘ​​കാ​​ല ബ​​ന്ധം മു​​ത​​ലെ​​ടു​​ത്ത് വ​​ൻ ബി​​സി​​ന​​സ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽനി​​ന്നു സൂ​​ൺ​​സി​​ൽ സ്വ​​ന്തം നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ക​​ന്പ​​നി​​ക​​ൾ​​ക്കു സം​​ഭാ​​വ​​ന പി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ രം​​ഗ​​ത്തെ ഭീ​​മ​​ൻ ക​​ന്പ​​നി​​യാ​​യ സാം​​സം​​ഗ്, റി​​ട്ടെ​​യി​​ൽ വ്യാ​​പാ​​ര രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രാ​​യ ലോ​​ട് എ​​ന്നി​​വ​​രി​​ൽ​​നി​​ന്നാ​​യി 130 ല​​ക്ഷം ഡോ​​ള​​ർ സൂ​​ൺ​​സി​​ൽ കൈ​​പ്പ​​റ്റി. ഇ​​തേ കേ​​സി​​ലാ​​ണ് പാ​​ർ​​ക്കി​​നെ ഇം​​പീ​​ച്ച് ചെ​​യ്ത​​ത്. പാ​​ർ​​ക്കി​​നെ​​തി​​രേ​​യു​​ള്ള കേ​​സ് തു​​ട​​രു​​ക​​യാ​​ണ്.


ത​​ന്നെ മ​​ന​​പ്പൂ​​ർ​​വം കേ​​സി​​ൽ കു​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും വ്യ​​ക്തി​​പ​​ര​​മാ​​യി നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നും സൂ​​ൺ​​സി​​ൽ പ​​റ​​ഞ്ഞു. സൂ​​ൺ​​സി​​ലി​​ന്‍റെ കൂ​​ട്ടു​​പ്ര​​തി​​യും​​ ലോ​​ട്ട് ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​നു​​മാ​​യ ഷി​​ൻ​​ദോം​​ഗ് ബി​​ന്നി​​ന് ര​​ണ്ട​​ര​​വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ ല​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.