സൗദിയിലേക്കു പാക്കിസ്ഥാൻ പട്ടാളത്തെ അയയ്ക്കുന്നു
Saturday, February 17, 2018 1:08 AM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​ൻ സൗ​​​ദി​​​യി​​​ലേ​​ക്കു പ​​​ട്ടാ​​​ള​​​ത്തെ അ​​​യ​​​യ്ക്കു​​​ന്നു. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും യ​​​ഥാ​​​ർ​​ഥ ല​​​ക്ഷ്യം വ്യ​​​ക്ത​​​മ​​​ല്ല. പാ​​​ക് പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. അ​​​യ​​​യ്ക്കു​​​ന്ന പ​​​ട്ടാ​​​ള​​​ക്കാ​​​രെ സൗ​​​ദി​​​ക്കു പു​​​റ​​​ത്തു വി​​​ന്യ​​​സി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സൗ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യെ​​​മ​​​നി​​​ൽ ന​​​ട​​​ത്തു​​​ന്ന സൈ​​​നി​​​ക ഇ​​​ട​​​പെ​​​ട​​​ലി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​ൻ മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പ് പാ​​​ക്കി​​​സ്ഥാ​​​നെ ക്ഷ​​​ണി​​​ച്ചെ​​​ങ്കി​​​ലും പാ​​​ക്കി​​​സ്ഥാ​​​ൻ നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു.

പാ​​​ക് സൈ​​​നി​​​ക മേ​​​ധാ​​​വി ഖ​​​മ​​​ർ ബ​​​ജ്‌​​​വ സൗ​​​ദി അം​​​ബാ​​​സ​​​ഡ​​​ർ ന​​​വാ​​​ഫ് സ​​​യീ​​​ദ് അ​​​ൽ മാ​​​ലി​​​ക്കി​​​യു​​​മാ​​​യി റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ സൈനിക ആ​​​സ്ഥാ​​​ന​​​ത്തു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സൈ​​​ന്യ​​​ത്തെ അ​​​യ​​​യ്ക്കു​​​ന്ന കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഖ​​​മ​​​ർ ബ​​​ജ്‌​​​വ ഈ ​​​മാ​​​സം ആ​​​ദ്യം സൗ​​​ദി സ​​​ന്ദ​​​ർ​​​ശി​​​ച്ച് കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​നെ ക​​​ണ്ടി​​​രു​​​ന്നു.


പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി ഖു​​​റം ദ​​​സ്ത​​​ഗീ​​​റി​​​നോ​​​ട് തി​​​ങ്ക​​​ളാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കാ​​​ൻ സെ​​​ന​​​റ്റ് സ​​​ഭ​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ റാ​​​സാ റ​​​ബ്ബാ​​​നി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ശു​​​ദ്ധ നാ​​​ടു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി 800 പാ​​​ക് പ​​​ട്ടാ​​​ള​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ സൗ​​​ദി​​​യി​​​ലു​​​ണ്ട്. ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ സൗ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പ​​​ട്ടാ​​​ളസ​​​ഖ്യ​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത് മു​​​ൻ പാ​​​ക് പ​​​ട്ടാ​​​ള മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ റ​​​ഹീ​​​ൽ ഷ​​​രീ​​​ഫ് ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.