ഗീത ചുഴലിക്കാറ്റ്; ന്യൂസിലൻഡ് നഗരത്തിൽ അടിയന്തരാവസ്ഥ
Wednesday, February 21, 2018 12:58 AM IST
വെ​​ല്ലിം​​ഗ്ട​​ൺ: ഗീ​​ത ചു​​ഴ​​ലി​​ക്കാ​​റ്റ് ആ​​ഞ്ഞ​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലും ര​​ണ്ടു ഡി​​സ്ട്രി​​ക്ടു​​ക​​ളി​​ലും അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു.

ത​​ല​​സ്ഥാ​​ന​​മാ​​യ വെ​​ല്ലിം​​ഗ്ട​​ണി​​ൽനി​​ന്നു​​ള്ള എ​​ല്ലാ വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ളും നി​​ർ​​ത്തി​​വ​​ച്ചു. 150 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ കാ​​റ്റു വീ​​ശു​​മെ​​ന്നു കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. നി​​ര​​വ​​ധി സ്കൂ​​ളു​​ക​​ൾ​​ക്ക് അ​​വ​​ധി ന​​ൽ​​കി. ചു​​ഴ​​ലി​​ക്കാ​​റ്റ് വേ​​ഗം ആ​​ർ​​ജി​​ക്കു​​ന്ന​​തി​​നു​​മു​​ന്പേ ക്രൈ​​സ്റ്റ് ച​​ർ​​ച്ചി​​ലും പ​​രി​​സ​​ര​​ത്തും ക​​ന​​ത്ത​​ മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വു​​മു​​ണ്ടാ​​യി. താ​​ഴ്ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ജ​​ന​​ങ്ങ​​ൾ ക​​രു​​തി​​യി​​രി​​ക്ക​​ണ​​മെ​​ന്നു ക്രൈ​​സ്റ്റ് ച​​ർ​​ച്ച് മേ​​യ​​ർ ലി​​യാ​​ൻ ഡ​​ൽ​​സി​​യ​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.