ബോക്കോ ഹറാം ആക്രമണം; 91 പെൺകുട്ടികളെ കാണാനില്ല
ബോക്കോ ഹറാം ആക്രമണം; 91 പെൺകുട്ടികളെ കാണാനില്ല
Thursday, February 22, 2018 1:24 AM IST
ബൗ​​​ച്ചി(​​​നൈ​​​ജീ​​​രി​​​യ): നൈ​​​ജീ​​​രി​​​യ​​​യി​​​ലെ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ യോ​​​ബെ​​​യി​​​ലെ ഗേ​​​ൾ​​​സ് സ്കൂ​​​ളി​​​ൽനി​​​ന്നു നി​​​ര​​​വ​​​ധി പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ബോ​​​ക്കോ ഹ​​​റാം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്ന് സം​​​ശ​​​യം.

യോ​​​ബെ​​​യി​​​ലെ ഡാ​​​പ്ചി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഗേ​​​ൾ​​​സ് സ​​​യ​​​ൻ​​​സ് സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച ബോ​​​ക്കോ ഹ​​​റാം ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു 91 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ കാ​​​ണാ​​​താ​​​യെ​​​ന്നു ര​​​ക്ഷി​​​താ​​​ക്ക​​​ളെ ഉ​​​ദ്ധ​​​രി​​​ച്ചു റോ​​​യി​​​ട്ടേ​​​ഴ്സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

തോ​​​ക്കു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ച ട്ര​​​ക്കി​​​ലാ​​​ണു ഭീ​​​ക​​​ര​​​ർ സ്കൂ​​​ളി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും വെ​​​ടി​​​യു​​​തി​​​ർ​​​ത്ത ഭീ​​​ക​​​ര​​​രി​​​ൽനി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും നെ​​​ട്ടോ​​​ട്ട​​​മോ​​​ടി. കാ​​​ണാ​​​താ​​​യ 91 പേ​​​രെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​ണോ എ​​​ന്ന കാ​​​ര്യം ഇ​​​തു​​​വ​​​രെ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല.


ചി​​​ബോ​​​ക് സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് 2014ൽ 270 ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ ഈ ​​​ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് വ​​​ൻ​​​കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ച്ചു.​​​ ഇ​​​വ​​​രി​​​ൽ കു​​​റേ​​​പ്പേ​​​ർ മോ​​​ചി​​​ത​​​രാ​​​യി. എ​​​ന്നാ​​​ൽ ഇ​​​നി​​​യും നൂ​​​റു​​​പേ​​​ർ ഭീ​​​ക​​​ര​​​രു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. ഇ​​​തേ​​​സ​​​മ​​​യം ഡാ​​​പ്ചി സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​രെ​​​യും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി അ​​​റി​​​വി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.

ഭീ​​​ക​​​ര​​​രെ ഭ​​​യ​​​ന്നു പ​​​ല കു​​​ട്ടി​​​ക​​​ളും സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഓ​​​ടി​​​പ്പോ​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഡാ​​​പ്ചി സ്കൂ​​​ളി​​​ന് ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് അ​​​വ​​​ധി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.