ബില്ലി ഗ്രഹാം അന്തരിച്ചു
ബില്ലി ഗ്രഹാം അന്തരിച്ചു
Thursday, February 22, 2018 1:24 AM IST
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള പ്ര​ശ​സ്ത​നാ​യ സു​വി​ശേ​ഷ​പ്ര​സം​ഗ​ക​ൻ റ​വ. ബി​ല്ലി ഗ്ര​ഹാം (99) അ​ന്ത​രി​ച്ചു. നോ​ർ​ത്ത് ക​രോ​ളൈ​ന സം​സ​ഥാ​ന​ത്തു ക​ർ​ഷ​ക​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​വും നാ​ട്ടി​ലെ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. ഏ​ഴു​ ദ​ശ​ക​ത്തി​ലേ​റെ യേ​ശു​ക്രി​സ്തു​വി​നെ പ്ര​സം​ഗി​ച്ച അ​ദ്ദേ​ഹം നി​ര​വ​ധി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു.

ഒ​രു വ​ർ​ഷ​മാ​യി പ​ല രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ, മ​സ്തി​ഷ്ക​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഹൈ​ഡ്രൈ​സെ​ഫാ​ല​സ്, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​. ക്രൂ​സേ​ഡ് ഫോ​ർ ക്രൈ​സ്റ്റ് (ക്രി​സ്തു​വി​നു​വേ​ണ്ടി പോ​രാ​ട്ടം) എ​ന്നു പേ​രി​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൈ​ബി​ൾ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക​ൾ ക​മ്യൂ​ണി​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ൽ​പോ​ലും ന​ട​ത്തി​യി​രു​ന്നു.

ഇ​വാ​ഞ്ച​ലി​ക്ക​ൽ പ്രൊ​ട്ട​സ്റ്റ​ന്‍റി​സ​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​ത്തി​നു നാ​യ​ക​ത്വം വ​ഹി​ച്ച അ​ദ്ദേ​ഹം പി​ൽ​ക്കാ​ല​ത്ത് അ​വ​രു​ടെ രാഷ്‌ട്രീയ ഇ​ട​പെ​ട​ലു​ക​ളി​ൽ പ​ങ്കാ​ളി​യാ​യി​ല്ല. എ​ന്നാ​ൽ 1960 ക​ളി​ൽ ഗ്ര​ഹാം രാഷ്‌ട്രീയനി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. 2005 വ​രെ പൊ​തു​വേ​ദി​ക​ളി​ൽ സു​വി​ശേ​ഷം പ്ര​ഘോ​ഷി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ശ്രോ​താ​ക്ക​ളു​ം പ്രേക്ഷകരും ഉണ്ടാ​യി​രു​ന്നു. താൻ സ്ഥാപിച്ച ബി​ല്ലി ഗ്ര​ഹാം ഇ​വാ​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​നി​ൽ മൂ​ത്ത മ​ക​ൻ റ​വ. വി​ല്യം ഫ്രാ​ങ്ക്ളി​നെ അ​ദ്ദേ​ഹം 1995-ൽ ​ത​ല​വ​നാ​ക്കി. ഭാ​ര്യ റൂ​ത്ത് ബെ​ൽ 2007-ൽ ​നി​ര്യാ​ത​യാ​യി. റ​വ. നെ​ൽ​സ​ൺ ഇ​ള​യ​മ​ക​നാ​ണ്. മൂ​ന്നു പു​ത്രി​മാ​രു​മു​ണ്ട്.

വ്യ​ക്തി​ജീ​വി​ത​ത്തി​ൽ സ​ത്യ​സ​ന്ധ​ത​യും അ​ച്ച​ട​ക്ക​വും പാ​ലി​ച്ച ബി​ല്ലി ഗ്ര​ഹാം പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്കു ശ​രാ​ശ​രി പ്രാ​ദേ​ശി​ക പ്ര​ഭാ​ഷ​ക​ർ​ക്കു​ള്ള പ്ര​തി​ഫ​ല​മേ വാ​ങ്ങി​യി​രു​ന്നു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.