യുഎസ് എംബസിക്കു നേരേ ഗ്രനേഡ് ആക്രമണം
യുഎസ് എംബസിക്കു നേരേ ഗ്രനേഡ് ആക്രമണം
Friday, February 23, 2018 1:03 AM IST
പോ​​​ഡ്ഗോ​​​ർ​​​സ്യ: മൊ​​​ണ്ടെ​​​നി​​​ഗ്രോ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പോ​​​ഡ്ഗോ​​​ർ​​​സ്യ​​​യി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി​​​ക്കു നേ​​​രേ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കാ​​​ര്യ​​​മാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​മി​​​ല്ല.

സ്റ്റാ​​​ഫി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നും എം​​​ബ​​​സി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. മു​​ൻ പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യ അ​​​ക്ര​​​മി പി​​​ന്നീ​​​ട് സ്വ​​​യം സ്ഫോ​​​ട​​​നം ന​​​ട​​​ത്തി മ​​​രി​​​ച്ചു. യു​​​എ​​​സ് പൗ​​​ര​​​ന്മാ​​​ർ ക​​​രു​​​ത​​​ലോ​​​ടെ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് എം​​​ബ​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.​​​ പോ​​​ഡ്ഗോ​​​ർ​​​സ്യ​​​യി​​​ൽ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ സെ​​​ർ​​​ബി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ 48കാ​​​ര​​​നാ​​​ണ് അ​​​ക്ര​​​മി​​​യെ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.