വെടിനിർത്തൽ തള്ളി സിറിയൻ സൈന്യം ആക്രമണം തുടരുന്നു
വെടിനിർത്തൽ തള്ളി സിറിയൻ സൈന്യം  ആക്രമണം തുടരുന്നു
Monday, February 26, 2018 12:54 AM IST
ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​യി​​ൽ മു​​പ്പ​​തു​​ദി​​വ​​സ​​ത്തെ വെ​​ടി​​നി​​ർ​​ത്ത​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്തു യു​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി പാ​​സാ​​ക്കി​​യ പ്ര​​മേ​​യം കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി പ്ര​​സി​​ഡ​​ന്‍റ് ബ​​ഷാ​​ർ അ​​ൽ അ​​സാ​​ദി​​ന്‍റെ സൈ​​ന്യം ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ മേ​​ഖ​​ല​​യി​​ൽ ക​​ര, വ്യോ​​മ ആ​​ക്ര​​മ​​ണം തു​​ടരു​​ന്നു. ശ​​നി​​യാ​​ഴ്ച​​യാ​​ണു ര​​ക്ഷാ​​സ​​മി​​തി ഐ​​ക​​ക​​ണ്ഠ്യേ​​ന പ്ര​​മേ​​യം പാ​​സാ​​ക്കി​​യ​​ത്. ഇ​​തു ക​​ഴി​​ഞ്ഞു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം സി​​റി​​യ​​ൻ സൈ​​ന്യം വി​​മ​​ത​​രു​​ടെ കൈ​​വ​​ശ​​മു​​ള്ള ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ വ്യോ​​മാ​​ക്ര​​മ​​ണ​​വും പീ​​ര​​ങ്കി ആ​​ക്ര​​മ​​ണ​​വും ന​​ട​​ത്തി.

വി​​മ​​ത​​ർ ശ​​ക്ത​​മാ​​യ ചെ​​റു​​ത്തു​​നി​​ല്പു ന​​ട​​ത്തു​​ന്നു​​ണ്ട്. കി​​ഴ​​ക്ക​​ൻ ഗൂ​​ട്ടാ​​യി​​ൽ ഒ​​രാ​​ഴ്ച​​യ്ക്ക​​കം 120 കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 500ൽ ​​അ​​ധി​​കം പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​ന്പ​​തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 31 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തെ​​ന്ന് സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു.

വെ​​ടി​​നി​​ർ​​ത്ത​​ൽ നി​​ർ​​ദേ​​ശം മാ​​നി​​ക്കു​​മെ​​ന്ന് സി​​റി​​യ​​യും അ​​വ​​രെ പി​​ന്തു​​ണ​​യ്ക്കു​​ന്ന ഇ​​റാ​​നും വ്യ​​ക്ത​​മാ​​ക്കി. എ​​ന്നാ​​ൽ, ഐ​​എ​​സ്, അ​​ൽ​​ക്വ​​യ്ദ, നു​​സ്റ ഫ്ര​​ണ്ട് എ​​ന്നി​​വ​​ർ വെ​​ടി​​നി​​ർ​​ത്ത​​ലി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രി​​ല്ലെ​​ന്ന് ഇ​​റാ​​ൻ ജ​​ന​​റ​​ൽ മു​​ഹ​​മ്മ​​ദ് ബാ​​ക്വ​​റി പ​​റ​​ഞ്ഞു. സി​​റി​​യ​​യി​​ൽ ഇ​​തി​​ന​​കം നി​​ര​​വ​​ധി ത​​വ​​ണ വെ​​ടി​​നി​​ർ​​ത്ത​​ൽ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. എ​​ല്ലാം ത​​ന്നെ അ​​ല്പാ​​യു​​സു​​ക​​ളാ​​യി​​രു​​ന്നു.


വി​​മ​​ത​​രു​​ടെ​​യും ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സാ​​ന്നി​​ധ്യ​​മു​​ള്ള ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ മേ​​ഖ​​ല​​യി​​ൽ നാ​​ലു​​ല​​ക്ഷ​​ത്തോ​​ളം സി​​വി​​ലി​​യ​​ന്മാ​​ർ അ​​ധി​​വ​​സി​​ക്കു​​ന്നു​​ണ്ട്. യു​​ദ്ധം മു​​റു​​കി​​യ​​തോ​​ടെ ഇ​​വ​​ർ സ്ഥ​​ലം വി​​ടാ​​നു​​ള്ള ത​​ത്ര​​പ്പാ​​ടി​​ലാ​​ണ്. മ​​രു​​ന്നി​​നും ഭ​​ക്ഷ​​ണ​​ത്തി​​നും മ​​റ്റ് അ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ൾ​​ക്കും ക്ഷാ​​മം അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി. ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യി​​ൽ​​നി​​ന്നു ഡ​​മാ​​സ്ക​​സി​​നു നേ​​ർ​​ക്ക് വി​​മ​​ത​​ർ റോ​​ക്ക​​റ്റ് ആ​​ക്ര​​മ​​ണം തു​​ട​​രു​​ന്നു​​ണ്ട്.

സി​​റി​​യ​​യി​​ൽ അ​​ക്ര​​മം നി​​ർ​​ത്ത​​ണ​​മെ​​ന്നും ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് എ​​ത്ര​​യും വേ​​ഗം സ​​ഹാ​​യം എ​​ത്തി​​ക്ക​​ണ​​മെ​​ന്നും ഫ്രാ​​ൻ്സി​​സ് മാ​​ർ​​പാ​​പ്പ ആ​​വ​​ശ്യ​​
പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.