എയർഇന്ത്യാ വിമാനം സൗദിക്കു മുകളിലൂടെ പറന്ന് ഇസ്രയേലിൽ
എയർഇന്ത്യാ വിമാനം സൗദിക്കു മുകളിലൂടെ പറന്ന് ഇസ്രയേലിൽ
Saturday, March 24, 2018 1:12 AM IST
ടെ​​ൽ്അ​​വീ​​വ്: ഇ​​ന്ത്യാ- ഇ​​സ്രേ​​ലി ബ​​ന്ധ​​ത്തി​​ൽ പു​​തി​​യ അ​​ധ്യാ​​യം ര​​ചി​​ച്ച് എ​​യ​​ർ​​ഇ​​ന്ത്യ​​യു​​ടെ ന്യൂ​​ഡ​​ൽ​​ഹി-​​ടെ​​ൽ അ​​വീ​​വ് വി​​മാ​​നം സൗ​​ദി​​ക്കു മു​​ക​​ളി​​ലൂ​​ടെ പ​​റ​​ന്ന് ടെ​​ൽ അ​​വീ​​വി​​ലെ ബ​​ൻ​​ഗൂ​​റി​​യ​​ൻ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി. സൗ​​ദി​​യു​​ടെ ആ​​കാ​​ശ​​ത്തു​​കൂ​​ടെ പ​​റ​​ക്കാ​​ൻ സാ​​ധി​​ച്ച​​തി​​നാ​​ൽ യാ​​ത്രാ​​സ​​മ​​യ​​ത്തി​​ൽ ര​​ണ്ടു​​മ​​ണി​​ക്കൂ​​ർ പ​​ത്തു​​മി​​നി​​റ്റ് ലാ​​ഭി​​ക്കാ​​നാ​​യി.

പ​​ല അ​​റ​​ബി രാ​​ജ്യ​​ങ്ങ​​ളും ഇ​​സ്ര​​യേ​​ലി​​നെ അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ല. അ​​തി​​നാ​​ൽ ഇ​​സ്ര​​യേ​​ലി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ രാ​​ജ്യ​​ത്തി​​ന്‍റെ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ലൂ​​ടെ പ​​റ​​ക്കാ​​ൻ വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കാ​​റി​​ല്ല. സൗ​​ദി​​യു​​ടെ അ​​നു​​മ​​തി​​ക്കാ​​യി ച​​ർ​​ച്ച തു​​ട​​ങ്ങി​​യി​​ട്ട് ഏ​​റെ നാ​​ളാ​​യെ​​ന്നും ഇ​​പ്പോ​​ൾ ക​​ന്നി​​പ്പ​​റ​​ക്ക​​ലി​​ന് അ​​നു​​മ​​തി കി​​ട്ടി​​യ​​ത് ചാ​​രി​​താ​​ർ​​ഥ്യ​​ജ​​ന​​ക​​മാ​​ണെ​​ന്നും ടെ​​ൽ അ​​വീ​​വി​​ലെ ഇ​​ന്ത്യ​​ൻ സ്ഥാ​​ന​​പ​​തി പ​​വ​​ൻ ക​​പൂ​​ർ പ​​റ​​ഞ്ഞു.


ഒ​​മാ​​ൻ, സൗ​​ദി, ജോ​​ർ​​ദാ​​ൻ റൂ​​ട്ടി​​ലൂ​​ടെ പ​​റ​​ന്നാ​​ണ് ഏ​​ഴു​​മ​​ണി​​ക്കൂ​​ർ 15 മി​​നി​​റ്റു​​കൊ​​ണ്ട് ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു വി​​മാ​​നം ടെ​​ൽ​​അ​​വീ​​വി​​ലെ​​ത്തി​​യ​​ത്. എ​​ല്ലാ ചൊ​​വ്വാ, വ്യാ​​ഴം, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്ന് ഇ​​സ്ര​​യേ​​ലി​​ലേ​​ക്ക് വി​​മാ​​ന സ​​ർ​​വീ​​സു​​ണ്ടാ​​കും. ഇ​​സ്ര​​യേ​​ലി​​ന്‍റെ എ​​ൽ ആ​​ൽ എ​​യ​​ർ ലൈ​​ൻ​​സി​​ന് ഇ​​നി​​യും സൗ​​ദി​​ക്കു മു​​ക​​ളി​​ലൂ​​ടെ പ​​റ​​ക്കാ​​ൻ അ​​നു​​മ​​തി കി​​ട്ടി​​യി​​ട്ടി​​ല്ല. എ​​ൽ ആ​​ലി​​ന്‍റെ ടെ​​ൽ​​അ​​വീ​​വ്- മും​​ബൈ വി​​മാ​​നം സൗ​​ദി, യു​​എ​​ഇ, ഇ​​റാ​​ൻ, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി ചെ​​ങ്ക​​ട​​ലി​​നും ഏ​​ഡ​​ൻ ഉ​​ൾ​​ക്ക​​ട​​ലി​​നും മു​​ക​​ളി​​ലൂ​​ടെ പ​​റ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ വ്യോ​​മാ​​തി​​ർ​​ത്തി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.