‘457 വീസ പദ്ധതി’ ഓസ്ട്രേലിയ നിർത്തലാക്കി
‘457 വീസ പദ്ധതി’ ഓസ്ട്രേലിയ നിർത്തലാക്കി
Saturday, March 24, 2018 1:12 AM IST
മെ​​​ൽ​​​ബ​​​ൺ: ഇ​​​ന്ത്യ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രു​​​ന്ന ‘457 വീ​​​സ പ​​​ദ്ധ​​​തി’ ഓ​​​സ്ട്രേ​​​ലി​​​യ നി​​​ർ​​​ത്ത​​​ലാ​​​ക്കി. പ​​​ക​​​രം ക​​​ർ​​​ശ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ‘ടെം​​​പ​​​റ​​​റി സ്കി​​​ൽ​​​സ് ഷോ​​​ർ​​​ട്ടേ​​​ജ് വീ​​​സ’(​​ടി​​എ​​സ്എ​​സ്) എ​​​ന്ന പ​​​ദ്ധ​​​തി നി​​​ല​​​വി​​​ൽ​​​വ​​​ന്നു.

വൈ​​​ദ​​​ഗ്ധ്യം വേ​​​ണ്ട തൊ​​​ഴി​​​ലു​​​ക​​​ളി​​​ൽ നാ​​​ലു വ​​​ർ​​​ഷ​​​ത്തെ വീ​​​സ അ​​​തി​​​വേ​​​ഗം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ‘457 പ​​​ദ്ധ​​​തി’. 2017 സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ 95,000 വി​​​ദേ​​​ശി​​​ക​​​ൾ ഈ ​​​വീ​​​സ​​​യി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ത്തി. 19,400 പേ​​​രു​​​മാ​​​യി ഇ​​​ന്ത്യ​​​യാ​​​യി​​​രു​​​ന്നു ഒ​​​ന്നാ​​​മ​​​ത്.

ബി​​​സി​​​ന​​​സ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കും അ​​​തി​​​വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യാ​​​ണ് 1990ൽ ​​​ഈ വീ​​​സ പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. പി​​​ന്നീ​​​ട് മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു കൂ​​​ടി വ്യാ​​​പി​​​പ്പി​​​ച്ചു. ഇ​​​തി​​​ൽ ക​​​ടു​​​ത്ത എ​​​തി​​​ർ​​​പ്പ് ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.


പ​​​ക​​​രം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ടെം​​​പ​​​റ​​​റി സ്കി​​​ൽ​​​സ് ഷോ​​​ർ​​​ട്ടേ​​​ജ് വീ​​​സ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ പ്രാ​​​വീ​​​ണ്യം എ​​​ന്നി​​​വ വേ​​​ണം. ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ലം ഉ​​​ണ്ടാ​​​ക​​​രു​​​ത്. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ഷോ​​​ർ​​​ട്ട് ടേം, ​​​നാ​​​ലു വ​​​ർ​​​ഷ​​​ത്തെ മീ​​​ഡി​​​യം ടേം ​​​എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു ത​​​രം വീ​​​സ​​​ക​​​ളാ​​​യി​​​രി​​​ക്കും അ​​​നു​​​വ​​​ദി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.