വെടിയുണ്ട നേരിടാൻ കല്ലുമായി യുഎസ് സ്കൂൾ അധികൃതർ
വെടിയുണ്ട നേരിടാൻ കല്ലുമായി യുഎസ് സ്കൂൾ അധികൃതർ
Sunday, March 25, 2018 12:53 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: തോ​​​ക്കു​​​നി​​​യ​​​ന്ത്ര​​​ണം ഉ​​​ട​​​നെ​​​യൊ​​​ന്നും ന​​​ട​​​പ്പാ​​​വി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​എ​​​സി​​​ലെ പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ലെ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് ബ​​​ദ​​​ൽ മാ​​​ർ​​​ഗം തേ​​​ടു​​​ന്നു.

ഓ​​​ർ​​​വി​​​ഗ്സ് ബ​​​ർ​​​ഗി​​​ലെ ബ്ളൂ​​​മൗ​​​ണ്ട​​​ൻ സ്കൂ​​​ൾ ഡി​​​സ്ട്രി​​​ക്ടാ​​​ണ് നൂ​​​ത​​​ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.
ക്ലാ​​​സ്മു​​​റി​​​ക​​​ളി​​​ൽ ബ​​​ക്ക​​​റ്റു​​​ക​​​ൾ നി​​​റ​​​യെ എ​​​റി​​​യാ​​​നു​​​ള്ള ക​​​ല്ല് സം​​​ഭ​​​രി​​​ച്ചു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
ഏ​​​തെ​​​ങ്കി​​​ലും അ​​​ക്ര​​​മി സ്കൂ​​​ളി​​​ൽ ക​​​ട​​​ന്നു വ​​​ന്നാ​​​ൽ ബെ​​​ഞ്ചി​​​നും ഡ​​​സ്കി​​​നും അ​​​ടി​​​യി​​​ൽ ഒ​​​ളി​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ട് വി​​​ദ്യാ​​​ർ​​​ഥി​​​ക്കു​​​ണ്ടാ​​​വ​​​രു​​​തെ​​​ന്നു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ സൂ​​​പ്ര​​​ണ്ട് ഡേ​​​വി​​​ഡ് ഹാ​​​സ​​​ൽ എ​​​ബി​​​സി ന്യൂ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

ക​​​ല്ലു​​​കൊ​​​ണ്ടു​​​ള്ള ഏ​​​റു കി​​​ട്ടു​​​ന്പോ​​​ൾ തോ​​​ക്കെ​​​ടു​​​ത്ത് ഉ​​​ന്നം പി​​​ടി​​​ക്കാ​​​ൻ ആ​​​ർ​​​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്ന് ഹാ​​​സ​​​ൽ ചോ​​​ദി​​​ച്ചു. ക​​​ല്ല് സം​​​ഭ​​​രി​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ സ്കൂ​​​ളി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ടം സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും, സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് ഹാ​​​സ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഫി​​​ല​​​ഡ​​​ൽ​​​ഫി​​​യ​​​യി​​​ൽ നി​​​ന്ന് 92 മൈ​​​ൽ അ​​​ക​​​ലെ​​​യു​​​ള്ള ഓ​​​ർ​​​വി​​​ഗ്സി​​​ലെ ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഫ്ളോ​​​റി​​​ഡ​​​യി​​​ലെ പാ​​​ർ​​​ക്ക്‌​​​ലാ​​​ൻ​​​ഡി​​​ലെ മാ​​​ർ​​​ജ​​​റി സ്റ്റോ​​​ൺ​​​മാ​​​ൻ ഡ​​​ഗ്ല​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​ക്ര​​​മി 17 പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു തോ​​​ക്കു​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​ള്ള മു​​​റ​​​വി​​​ളി ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

തോ​​​ക്കു​​​നി​​​യ​​​ന്ത്ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി​​​യി​​​ലും പാ​​​ർ​​​ക്ക് ലാ​​​ൻ​​​ഡി​​​ലും മറ്റു യുഎസ് നഗരങ്ങളിലും ഇ​​​ന്ന​​​ലെ റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്ത​​​ി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.