യുഎസ് ജയിലിൽ ലഹള; ഏഴു പേർ കൊല്ലപ്പെട്ടു
Tuesday, April 17, 2018 12:00 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: യു​​എ​​സി​​ലെ സൗ​​ത്ത് ക​​രോ​​ളൈ​​ന​​യി​​ലെ അ​​തീ​​വ സു​​ര​​ക്ഷാ ജ​​യി​​ലി​​ലു​​ണ്ടാ​​യ ല​​ഹ​​ള​​യി​​ൽ ഏ​​ഴു ത​​ട​​വു​​കാ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 17 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

ബി​​ഷോ​​പ് വി​​ല്ലി​​ലെ ലീ ​​ക​​റ​​ക്‌​​ഷ​​ന​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​നി​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​ണു ല​​ഹ​​ള പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​ത്. ക​​ത്തി​​ക​​ളു​​മാ​​യി ത​​ട​​വു​​കാ​​ർ ന​​ട​​ത്തി​​യ അ​​ഴി​​ഞ്ഞാ​​ട്ടം ഏ​​ഴു​​മ​​ണി​​ക്കൂ​​ർ ദീ​​ർ​​ഘി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യോ​​ടെ ല​​ഹ​​ള​​ക്കാ​​രെ അ​​മ​​ർ​​ച്ച ചെ​​യ്ത് സാ​​ധാ​​ര​​ണ​​നി​​ല പു​​നഃ​​സ്ഥാ​​പി​​ച്ചു.


ജ​​യി​​ൽ വാ​​ർ​​ഡ​​ർ​​മാ​​ർ​​ക്ക് ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടി​​ല്ലെ​​ന്നു ജ​​യി​​ൽ വ​​കു​​പ്പി​​ന്‍റെ വ​​ക്താ​​വ് ജെ​​ഫ് ട​​യി​​ലോ​​ൺ പ​​റ​​ഞ്ഞു. 1500ൽ​​അ​​ധി​​കം ത​​ട​​വു​​കാ​​രാ​​ണ് ഈ ​​ജ​​യി​​ലി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.