ക്യൂബയിൽ ഡയസ് കാനൽ അധികാരമേറ്റു
ക്യൂബയിൽ ഡയസ് കാനൽ അധികാരമേറ്റു
Friday, April 20, 2018 1:46 AM IST
ഹ​​​വാ​​​ന: മി​​​ഗു​​​വേ​​​ൽ ഡ​​​യ​​​സ് കാ​​​ന​​​ലി​​​നെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി അ​​​വ​​​രോ​​​ധി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് റൗ​​​ൾ കാ​​​സ്ട്രോ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​തോ​​​ടെ ക്യൂ​​​ബ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ പു​​​തി​​​യ അ​​​ധ്യാ​​​യ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി. ര​​​ണ്ടു ദി​​​വ​​​സം ദീ​​​ർ​​​ഘി​​​ച്ച 605 അം​​​ഗ​​​ നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ളി (പാ​​​ർ​​​ല​​​മെ​​​ന്‍റ്) സ​​​മ്മേ​​​ള​​​നം ഡ​​​യ​​​സ് കാ​​​ന​​​ലി​​​നെ നേ​​​താ​​​വാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ പ​​​ത്തു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ റൗ​​​ൾ കാ​​​സ്ട്രോ ഇ​​​നി ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ത​​​ല​​​പ്പ​​​ത്തു തു​​​ട​​​രും.

1959ലെ ​​​ക്യൂ​​​ബ​​​ൻ വി​​​പ്ല​​​വ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യം ഫി​​​ഡ​​​ൽ കാ​​​സ്ട്രോ​​​യും തു​​​ട​​​ർ​​​ന്നു സ​​​ഹോ​​​ദ​​​ര​​​ൻ റൗ​​​ളു​​​മാ​​​യി​​​രു​​​ന്നു ഭ​​​ര​​​ണം കൈ​​​യാ​​​ളി​​​യ​​​ത്. കാ​​​സ്ട്രോ എ​​​ന്ന കു​​​ടും​​​ബ​​​പ്പേ​​​രി​​​ല്ലാ​​​ത്ത ആ​​​ദ്യ​​​ത്തെ ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​ണ് ഡ​​​യ​​​സ് കാ​​​ന​​​ൽ.

1959ലെ ​​​വി​​​പ്ല​​​വ​​​ത്തി​​​നു​​​ശേ​​​ഷം ജ​​​നി​​​ച്ച ഡ​​​യ​​​സ് കാ​​​ന​​​ൽ 2013 മു​​​ത​​​ൽ ഒ​​​ന്നാം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ടി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന്പ​​​ത്തെ​​​ട്ടാം പി​​​റ​​​ന്നാ​​​ളി​​​നു ത​​​ലേ​​​ന്നാ​​​ണ് റ​​​ബ​​​ർസ്റ്റാ​​​ന്പ് പാ​​​ർ​​​ല​​​മെ​​​ന്‍റ് അ​​​ദ്ദേ​​​ഹ​​​ത്തെ രാ​​​ജ്യ​​​ത്ത​​​ല​​​വ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. മ​​​റ്റു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നു.


എൺപത്തിയാറു​​​കാ​​​ര​​​നാ​​​യ റൗ​​​ൾ കാ​​​സ്ട്രോ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൈ ​​​പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്തു​​​ന്ന ദൃ​​​ശ്യം ടി​​​വി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തു.

മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ സോ​​​ഷ്യ​​​ലി​​​സ്റ്റ് ഭ​​​ര​​​ണ​​​രീ​​​തി തു​​​ട​​​രു​​​മെ​​​ന്നും ഇ​​​ത് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ മു​​​ത​​​ലാ​​​ളി​​​ത്ത​​​ശ​​​ക്തി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡ​​​യ​​​സ് കാ​​​ന​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​​പ്ല​​​വം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​സ്ട്രോ​​​മാ​​​രെ പ്ര​​​ത്യേ​​​കി​​​ച്ച് റൗ​​​ളി​​​നെ പു​​​ക​​​ഴ്ത്താ​​​നാ​​​ണ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ ഏ​​​റെ സ​​​മ​​​യ​​​വും ഡ​​​യ​​​സ് കാ​​​ന​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. താ​​​റു​​​മാ​​​റാ​​​യ ക്യൂ​​​ബ​​​ൻ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ഉ​​​ട​​​ച്ചു​​​വാ​​​ർ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു മു​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​ഫ​​​സ​​​റാ​​​യ ഡ​​​യ​​​സ് നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.