പരാഗ് പാഠകിന് ജോൺ ബേറ്റ്സ് ക്ലാർക്ക് അവാർഡ്
പരാഗ് പാഠകിന്  ജോൺ ബേറ്റ്സ് ക്ലാർക്ക്  അവാർഡ്
Sunday, April 22, 2018 12:26 AM IST
ന്യൂ​യോ​ർ​ക്ക്: 40 വ​യ​സി​ൽ താ​ഴെ​യു​ള്ള ധ​ന​ശാ​സ്ത്ര​ജ്ഞ​ർ​ക്കു ന​ൽ​കു​ന്ന ജോ​ൺ ബേ​റ്റ്സ് ക്ലാ​ർ​ക്ക് അ​വാ​ർ​ഡ് നേ​പ്പാ​ൾ വം​ശ​ജ​ൻ പ​രാ​ഗ് പാ​ഠ​കി​ന്. മാ​സ​ച്യൂ​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എം​ഐ​ടി)​യി​ൽ പ്ര​ഫ​സ​റാ​ണ് പാ​ഠ​ക്. അ​മേ​രി​ക്ക​ൻ ഇ​ക്ക​ണോ​മി​ക് അ​സോ​സി​യേ​ഷ​നാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മി​ൽ​ട്ട​ൺ ഫ്രീ​ഡ്മാ​ൻ, പോ​ൾ ക്രൂ​ഗ്‌​മാ​ൻ, ലോ​റ​ൻ​സ് സ​മ്മേ​ഴ്സ് തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​ർ നേ​ടി​യി​ട്ടു​ള്ള അ​വാ​ർ​ഡാ​ണ് മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ പാ​ഠ​കി​നു ല​ഭി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ ദ​രി​ദ്ര​വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന ചാ​ർ​ട്ട​ർ സ്കൂ​ളു​ക​ൾ ദ​രി​ദ്ര​മേ​ഖ​ല​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വ​ഴി​തെ​ളി​ക്കു​ന്നു​വെ​ന്ന് പ​ഠ​ന-​ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പാ​ഠ​ക് തെ​ളി​യി​ച്ചു. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും മ​റ്റും ചെ​റി​യ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന​വ​യാ​ണ് ചാ​ർ​ട്ട​ർ സ്കൂ​ളു​ക​ൾ. അ​വി​ടെ ഫീ​സ് ഈ​ടാ​ക്കു​ന്നി​ല്ല.


നേ​പ്പാ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ​വ​രാ​ണ് പാ​ഠ​കി​ന്‍റെ മാ​താ​പി​താ​ക്ക​ൾ. ഹാ​ർ​വ​ഡി​ൽ അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് പ​ഠി​ച്ച് മാ​സ്റ്റേ​ഴ്സ് നേ​ടി. പി​ന്നീ​ട് ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി. മാ​ർ​ക്ക​റ്റ് ഡി​സൈ​ൻ, ഗെ​യിം തി​യ​റി തു​ട​ങ്ങി​യ​വ​യി​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.