ലൈവ് സംപ്രേഷണത്തിനിടയിൽ നിക്കരാഗ്വൻ റിപ്പോർട്ടർ വെടിയേറ്റു മരിച്ചു
Monday, April 23, 2018 1:11 AM IST
മ​​നാ​​ഗ്വ: സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ സ​​മ​​രം റി​​പ്പോ​​ർ​​ട്ടു ചെ​​യ്യു​​ന്ന​​തി​​നി​​ടി​​യി​​ൽ നി​​ക്ക​​രാ​​ഗ്വ​​ൻ റി​​പ്പോ​​ർ​​ട്ട​​ർ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ബ്ലൂ​​ഫീ​​ൽ​​ഡ്സ് ടൗ​​ണി​​ലെ ത​​ക​​രാ​​റി​​ലാ​​യ എ​​ടി​​എ​​മ്മി​​ന്‍റെ വി​​വ​​രം ഫേ​​സ് ബു​​ക്കി​​ൽ ലൈ​​വാ​​യി ന​​ൽ​​കു​​ന്പോ​​ഴാ​​ണ് ഏ​​ഞ്ച​​ൽ ഗ​​ഹോ​​ന​​യ്ക്കു വെ​​ടി​​യേ​​റ്റ​​ത്. കാ​​മ​​റാ​​മാ​​നും അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു. വെ​​ടി​​യേ​​റ്റ​​തോ​​ടെ ക​​മ​​ന്‍റ​​റി നി​​ല​​ച്ചു. കൈ​​യി​​ൽ സെ​​ൽ​​ഫോ​​ണു​​മാ​​യി കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ​​ടി​​ക​​ളി​​ൽ ഗ​​ഹോ​​ന വീ​​ണു​​കി​​ട​​ക്കു​​ന്ന​​തും സ​​മീ​​പ​​ത്തേ​​ക്ക് ആ​​ളു​​ക​​ൾ ഓ​​ടി​​ക്കൂ​​ടു​​ന്ന​​തും വീ​​ഡി​​യോ​​യി​​ലു​​ണ്ട്.


പെ​​ൻ​​ഷ​​ൻ കു​​റ​​യ്ക്കാ​​നും ജീ​​വ​​ന​​ക്കാ​​ർ അ​​ട​​യ്ക്കേ​​ണ്ട വി​​ഹി​​തം വ​​ർ​​ധി​​പ്പി​​ക്കാ​​നും ല​​ക്ഷ്യ​​മി​​ട്ട് നി​​ക്കര​​ാഗ്വ​​ൻ സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​ന്ന പ​​രി​​ഷ്കാ​​ര​​ത്തി​​നെ​​തി​​രേ ജ​​ന​​രോ​​ഷം വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്. ബു​​ധ​​നാ​​ഴ്ച​​യ്ക്കു​​ശേ​​ഷം നി​​ക്ക​​രാ​​ഗ്വ​​യി​​ൽ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം 26 ആ​​യി. മ​​ധ്യ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നി​​ക്ക​​രാ​​ഗ്വ​​യി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ളി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഉ​​ത്ക്ക​​ണ്ഠ പ്ര​​ക​​ടി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.