താലിബാൻ ആക്രമണം; 14 സൈനികർ മരിച്ചു
താലിബാൻ ആക്രമണം;  14 സൈനികർ മരിച്ചു
Tuesday, April 24, 2018 1:00 AM IST
കാ​​ബൂ​​ൾ: പ​​ടി​​ഞ്ഞാ​​റ​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണത്തി​​ൽ സൈ​​നി​​ക​​രും പോ​​ലീ​​സു​​കാ​​രും ഉ​​ൾ​​പ്പെ​​ടെ 14 പേ​​ർ മ​​രി​​ച്ചു.​​ ബാ​​ദ്ഗി​​സ് പ്ര​​വി​​ശ്യ​​യി​​ലെ അ​​ബ് ക​​മാ​​രി ജി​​ല്ല​​യി​​ൽ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ് ഒ​​ന്പ​​തു സൈ​​നി​​ക​​ർ മ​​രി​​ച്ച​​ത്. മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം ഒ​​രു സം​​ഘം ഭീ​​ക​​ര​​ർ ക്വാ​​ദി​​സ് ജി​​ല്ല​​യി​​ലും ആ​​ക്ര​​മ​​ണം ന​​ട​​ത്തി. ഇ​​വി​​ടെ അ​​ഞ്ചു പോ​​ലീ​​കാ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​താ​​യി താ​​ലി​​ബാ​​ൻ വ​​ക്താ​​വ് സ​​ബീ​​ബു​​ള്ള മു​​ജാ​​ഹി​​ദ് അ​​റി​​യി​​ച്ചു.


ഞാ​​യ​​റാ​​ഴ്ച കാ​​ബൂ​​ളി​​ൽ ഐ​​എ​​സ് ന​​ട​​ത്തി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ചൂ​​ടാ​​റും മു​​ന്പാ​​ണ് ബാ​​ദ്ഗി​​സി​​ൽ താ​​ലി​​ബാ​​ൻ ആ​​ഞ്ഞ​​ടി​​ച്ച​​ത്. കാ​​ബൂ​​ളി​​ൽ വോ​​ട്ട​​ർ ര​​ജി​​സ്ട്രേ​​ഷ​​ൻ കേ​​ന്ദ്ര​​ത്തി​​ലു​​ണ്ടാ​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 57 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 112 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.