മോദി-ഷി കൂടിക്കാഴ്ച: സാന്പത്തിക ഉപരോധത്തിനെതിരായ ശബ്ദം ലോകം കേൾക്കുമെന്നു ചൈന
മോദി-ഷി കൂടിക്കാഴ്ച: സാന്പത്തിക ഉപരോധത്തിനെതിരായ ശബ്ദം ലോകം കേൾക്കുമെന്നു ചൈന
Tuesday, April 24, 2018 1:00 AM IST
ബെ​​​​യ്ജിം​​​​ഗ്: ഇ​​​​​ന്ത്യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യും ചൈ​​​​​നീ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി ​​​​​ചി​​​​​ൻ​​​​​പിം​​​​​ഗും വെള്ളിയാഴ്ച വു​​​​​ഹാ​​​​​ൻ സി​​​​​റ്റി​​​​​യി​​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ, രാ​​​ജ്യ​​​ങ്ങ​​​ൾ സാ​​​​ന്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ഉ​​​​റ​​​​ച്ച ശ​​​​ബ്ദം ലോ​​​​കം കേ​​​​ൾ​​​​ക്കു​​​​മെ​​​​ന്നു ചൈ​​​​ന.

ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​നു നി​ര​ക്കാ​ത്ത ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ളും സം​ര​ക്ഷ​ണ​വാ​ദ​വും ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​മേ​രി​ക്ക ആ​ദ്യം എ​ന്ന ന​യ​ത്തെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ലു ​കാം​ഗ് പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ലെ മാ​റ്റ​ങ്ങ​ൾ മോ​ദി-​ഷീ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്യും. വി​ക​സ്വ​ര രാ​ഷ്‌​ട്ര​ങ്ങ​ളെ​ന്ന നി​ല​യി​ൽ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ലൂ​ന്നി​യു​ള്ള, രാ​ജ്യ​താ​ത്പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച​യാ​ണു​ണ്ടാ​വു​ക​യെ​ന്നും ലു ​കാം​ഗ് പ​റ​ഞ്ഞു.


വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ​സ്വ​രാ​ജും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യീ​യും ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മോ​ദി-​ഷി കൂ​ടി​ക്കാ​ഴ്ച 27നു​ണ്ടാ​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. ഷാം​ഗ്ഹാ​യി കോ-​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​എ​സ്‌​സി​ഒ) ഉ​ച്ച​കോ​ടി​യു​ടെ പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ​ക്കാ​ണു സു​ഷ​മ ചൈ​ന​യി​ലെ​ത്തി​യ​ത്. ചൈ​ന​യി​ൽ ഏ​പ്രി​ൽ 14നു ​ന​ട​ന്ന ത​ന്ത്ര​പ്ര​ധാ​ന സാ​ന്പ​ത്തി​ക സം​വാ​ദ(​എ​സ്ഇ​ഡി)​ത്തി​ൽ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന വി​ഷ​യ​ങ്ങ​ളും സാ​ന്പ​ത്തി​ക ഉ​പ​രോ​ധ​വും സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യും ചൈ​ന​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

സോ​​​​യാ​​​​ബീ​​​​ൻ, പ​​​​ഞ്ച​​​​സാ​​​​ര ഇറക്കുമ​​​​തി​​​​യി​​​​ൽ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലു​​​​ള്ള രാ​​​​ജ്യ​​​​മാ​​​​ണു ചൈ​​​​ന. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ണ്ടാ​​​​യ വ്യാ​​​​പാ​​​​ര​​​​ ത​​​​ർ​​​​ക്കത്തെത്തുടർന്ന് ഈ ഇനങ്ങൾ ഇന്ത്യയിൽനിന്നു വാങ്ങാൻ ചൈന ചൈ​​​​ന താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യും ലു ​​​​കാം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.