അർമേനിയൻ പ്രധാനമന്ത്രി സർഗിസിയാൻ രാജിവച്ചു
അർമേനിയൻ പ്രധാനമന്ത്രി സർഗിസിയാൻ രാജിവച്ചു
Tuesday, April 24, 2018 1:00 AM IST
യെ​​​ര​​​വാ​​​ൻ: ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലെ റ​​​ഷ്യാ അ​​​നു​​​കൂ​​​ല പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സെ​​​ർ​​​ഷ് സ​​​ർ​​​ഗി​​​സി​​​യാ​​​ൻ രാ​​​ജി പ്ര​​​ഖ്യാ​​​പി​​​ച്ചു. 2008 മു​​​ത​​​ലു​​​ള്ള പ​​​ത്തു​​​വ​​​ർ​​​ഷം പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ലി​​​രു​​​ന്ന സി​​​ർ​​​ഗി​​​സി​​​യാ​​​ൻ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​നാ​​​യി ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​യി​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ഭേ​​​ദ​​​ഗ​​​തി ഇ​​​തി​​​നു മു​​​ന്പാ​​​യി ന​​​ട​​​ത്തി.

ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട പ്ര​​​തി​​​പ​​​ക്ഷ​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും യൂ​​​ണി​​​ഫോ​​​മി​​​ട്ട സൈ​​​നി​​​ക​​​രും വി​​​ര​​​മി​​​ച്ച സൈ​​​നി​​​ക​​​രും അ​​​ണി​​​നി​​​ര​​​ന്ന​​​തോ​​​ടെ സ​​​ർ​​​ഗി​​​സി​​​യാ​​​ൻ രാ​​​ജി​​​വ ച്ചൊ​​​ഴി​​​യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ പ​​​ട്ടാ​​​ള ഓ​​​ഫീ​​​സ​​​റാ​​​യ സ​​​ർ​​​ഗി​​​സി​​​യാ​​​ൻ 2008ലും 2013​​​ലും പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ര​​​ണ്ടു ത​​​വ​​​ണ​​​യി​​​ൽ​​​ക്കൂ​​​ടു​​​ത​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​കാ​​​ൻ വി​​​ല​​​ക്കു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഈ ​​​മാ​​​സം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​ത്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ പ്ര​​​തി​​​പ​​​ക്ഷ എം​​​പി പ​​​ഷ്നി​​​യാ​​​നെ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ട​​​വി​​​ലാ​​​ക്കി​​​യെ​​​ങ്കി​​​ലും തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ട്ട​​​യച്ചു.


ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി റ​​​ഷ്യാ അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണ് അ​​​ർ​​​മേ​​​നി​​​യ​​​യ്ക്കു​​​ള്ള​​​ത്. അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ശ്ര​​​ദ്ധ​​​യോ​​​ടെ വീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ന്‍റെ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് പ​​​റ​​​ഞ്ഞു. അ​​​ർ​​​മേ​​​നി​​​യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്യ​​​മാ​​​ണെ​​​ന്നും റ​​​ഷ്യ ഇ​​​ട​​​പെ​​​ടാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പെ​​​സ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.