ട്രംപിനെ ട്രോളി ഖമനയ്
Saturday, May 12, 2018 11:44 PM IST
ടെ​​​ഹ്റാ​​​ൻ: യു‍എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ എ​​​ഴു​​​ത​​​പ്പെ​​​ട്ട ‘ഫ​​​യ​​​ർ ആ​​​ൻ​​​ഡ് ഫ്യു​​​രി- ഇ​​​ൻ​​​സൈ​​​ഡ് ദ ​​​ട്രം​​​പ് വൈ​​​റ്റ് ഹൗ​​​സ്’ എ​​​ന്ന പു​​​സ്ത​​​കം ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തൊ​​​ള്ള അലി ഖ​​​മ​​​ന​​​യ് വാ​​​യി​​​ക്കു​​​ന്ന ചി​​​ത്രം പു​​​റ​​​ത്തു​​​വ​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച ടെ​​​ഹ്റാ​​​നി​​​ലെ പു​​​സ്ത​​​ക​​​മേ​​​ള സ​​​ന്ദ​​​ർ​​​ശി​​​ച്ച ഖ​​​മ​​​ന​​​യ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പാ​​​ഴ്സി പ​​​രി​​​ഭാ​​​ഷ വാ​​​യി​​​ച്ചു​ നോ​​​ക്കു​​​ന്ന​​​താ​​​ണ് ചി​​​ത്രം.

ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക പി​​​ന്മാ​​​റു​​​ന്ന​​​താ​​​യി ട്രം​​​പ് അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഖ​​​മ​​​ന​​​യു​​​ടെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ടി​​​ൽ ചി​​​ത്രം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. മൈ​​​ക്കി​​​ൾ വു​​​ൾ​​​ഫ് ര​​​ചി​​​ച്ച പു​​​സ്ത​​​കം പൂ​​​ർ​​​ണ​​​മാ​​​യും ട്രം​​​പി​​​നെ​​​തി​​​രാ​​​ണ്. ട്രം​​​പും ഭാ​​​ര്യ മെ​​​ലാ​​​നി​​​യ​​​യു​​​ം വെ​​​വ്വേ​​​റെ മു​​​റി​​​ക​​​ളാ​​​ലാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്, ട്രം​​​പി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ദ്യ​​​ഗ​​​സ്ഥ​​​ർ മ​​​ണ്ട​​​നാ​​​യി​​​ട്ടാ​​​ണു ക​​​രു​​​തു​​​ന്ന​​​ത് തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പു​​​സ്ത​​​ക​​​ത്തി​​​ലു​​​ണ്ട്. പ​​​ത്തു​ ല​​​ക്ഷം പ്ര​​​തി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച പു​​​സ്ത​​​കം ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സി​​​ന്‍റെ ബെ​​​സ്റ്റ് സെ​​​ല്ല​​​ർ ആ​​​യി​​​രു​​​ന്നു.


ആണവകരാറിൽനിന്ന് അമേ രിക്ക ഏകപക്ഷീയമായി പിന്മാ റിയ നടപടിയെ ഖമനയ് നേര ത്തേ വിമർശിച്ചിരുന്നു.