മലേഷ്യൻ കാബിനറ്റിൽ സിക്ക് വംശജനും
മലേഷ്യൻ കാബിനറ്റിൽ സിക്ക് വംശജനും
Wednesday, May 23, 2018 1:13 AM IST
ക്വാ​​ലാ​​ല​​ന്പൂ​​ർ: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ സി​​ക്ക് അ​​ഭി​​ഭാ​​ഷ​​ക​​ൻ ഗോ​​ബി​​ന്ദ് സിം​​ഗ് ദി​​യോ​​യെ(44) മ​​ലേ​​ഷ്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ഹാ​​തി​​ർ കാ​​ബി​​ന​​റ്റി​​ലെ​​ടു​​ത്തു. ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു സി​​ക്കു​​കാ​​ര​​ൻ മു​​സ്‌​​ലിം ഭൂ​​രി​​പ​​ക്ഷ രാ​​ജ്യ​​മാ​​യ മ​​ലേ​​ഷ്യ​​യി​​ൽ മ​​ന്ത്രി​​യാ​​വു​​ന്ന​​ത്. ക​​മ്യ​​ണി​​ക്കേ​​ഷ​​ൻ വ​​കു​​പ്പാ​​ണു ദി​​യോ​​യ്ക്കു ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. മ​​നു​​ഷ്യ​​വി​​ഭ​​വ​​ശേ​​ഷി വ​​കു​​പ്പു മ​​ന്ത്രി​​യാ​​യി ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ എം.​​കു​​ല​​ശേ​​ഖ​​ര​​നെ​​യും (61)നി​​യ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.