അഹമ്മദീയ വിഭാഗത്തിന്‍റെ മോസ്ക് പൊളിച്ചു
Friday, May 25, 2018 12:59 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ക്കി​​സ്ഥാ​​നി​​ലെ പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലെ സി​​യാ​​ൽ​​ക്കോ​​ട്ടി​​ലു​​ള്ള ന്യൂ​​ന​​പ​​ക്ഷ അ​​ഹ​​മ്മ​​ദീയ വി​​ഭാ​​ഗ​​ത്തി​​ന്‍റെ മോ​​സ്ക് ജ​​ന​​ക്കൂ​​ട്ടം കൈ​​യേ​​റി പൊ​​ളി​​ച്ചു. നൂ​​റു​​വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള മോ​​സ്കി​​ന്‍റെ മി​​നാ​​ര​​ങ്ങ​​ൾ ത​​ക​​ർ​​ത്തു. ജ​​ന​​ക്കൂ​​ട്ട​​വും പ്രാ​​ദേ​​ശി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഒ​​ത്തു​​ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​ഹ​​മ്മ​​ദീയ വി​​ഭാ​​ഗ​​ത്തി​​ന്‍റെ വ​​ക്താ​​വ് സ​​ലി​​മു​​ദ്ദീ​​ൻ ആ​​രോ​​പി​​ച്ചു.


സു​​ന്നി​​ക​​ൾ​​ക്കു ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള പാ​​ക്കി​​സ്ഥാ​​നി​​ൽ അ​​ഹ​​മ്മ​​ദീയർ ഏ​​റെ പീ​​ഡ​​നം നേ​​രി​​ടു​​ന്നു​​ണ്ട്. മു​​നി​​സി​​പ്പ​​ൽ അ​​ധി​​കൃ​​ത​​രി​​ൽനി​​ന്ന് അ​​നു​​മ​​തി വാ​​ങ്ങാ​​തെ മോ​​സ്കി​​ൽ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യെ​​ന്ന ആ​​രോ​​പ​​ണം സ​​ലി​​മു​​ദ്ദീ​​ൻ നി​​ഷേ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.