ഡമാസ്കസിനു യുഎസിന്‍റെ മുന്നറിയിപ്പ്
ഡമാസ്കസിനു യുഎസിന്‍റെ മുന്നറിയിപ്പ്
Sunday, May 27, 2018 1:15 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: തെ​​ക്ക​​ൻ സി​​റി​​യ​​യി​​ലെ ദാ​​രാ പ്ര​​വി​​ശ്യ​​യി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന​​തി​​നെ​​തി​​രേ ഡ​​മാ​​സ്ക​​സ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു യു​​എ​​സ് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.​​ദാ​​രാ​​യി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി സി​​റി​​യ​​ൻ വി​​മാ​​ന​​ങ്ങ​​ൾ ല​​ഘു​​ലേ​​ഖ​​ക​​ൾ വി​​ത​​റി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു യു​​എ​​സ് താ​​ക്കീ​​തു ന​​ൽ​​കി​​യ​​ത്.

റ​​ഷ്യ​​യു​​മാ​​യി യു​​എ​​സ് ഉ​​ണ്ടാ​​ക്കി​​യ ധാ​​ര​​ണ​​പ്ര​​കാ​​രം ദാ​​രാ വെ​​ടി​​നി​​ർ​​ത്ത​​ൽ മേ​​ഖ​​ല​​യാ​​ണ്. അ​​സാ​​ദ് ഭ​​ര​​ണ​​കൂ​​ടം ഇ​​വി​​ടെ ക​​ട​​ന്നു​​ക​​യ​​റാ​​ൻ ശ്ര​​മി​​ച്ചാ​​ൽ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് സ്റ്റേ​​റ്റ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് വ​​ക്താ​​വ് ഹെ​​ദ​​ർ ന്യൂ​​റ​​റ്റ് പ​​റ​​ഞ്ഞു.


ദ​​ക്ഷി​​ണ ഡ​​മാ​​സ്ക​​സി​​ലെ യാ​​ർ​​മു​​ക് പ്ര​​ദേ​​ശം ക​​ഴി​​ഞ്ഞ​​യാ​​ഴ്ച അ​​സാ​​ദ് സൈ​​നി​​ക​​ർ വി​​മ​​ത​​രി​​ൽ​​നി​​ന്നു തി​​രി​​ച്ചു​​പി​​ടി​​ച്ചു.

ഡ​​മാ​​സ്ക​​സി​​ന്‍റെ​​യും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ​​യും സ​​ന്പൂ​​ർ​​ണ നി​​യ​​ന്ത്ര​​ണം ഇ​​തോ​​ടെ അ​​സാ​​ദ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു ല​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.