പ്രഥമ എയിൽസ്ഫോർഡ് തീർഥാടനം ഭക്തിസാന്ദ്രമായി
പ്രഥമ എയിൽസ്ഫോർഡ് തീർഥാടനം ഭക്തിസാന്ദ്രമായി
Monday, May 28, 2018 12:57 AM IST
എ​യി​ൽ​സ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ഭ​ക്തി സാ​ന്ദ്ര​മാ​യി. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​മം എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ​ന്‍റി​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​യി​ൽ​സ്ഫോ​ർ​ഡി​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ടു . സ​ത​ക് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​പോ​ൾ മേ​സ​ണ്‍ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കി. ഫ്ര​യ​ർ ഫ്രാ​ൻ​സി​സ് കെം​സ്ലി, ഫാ. ​ഹാ​ൻ​സ് പു​തി​യ​കു​ള​ങ്ങ​ര എം ​എ​സ് ടി, ​ഫാ. ജോ​സ് കൂ​ന​ൻ​പ​റ​ന്പി​ൽ സി​എം​എ​ഫ്, ഫാ. ​ജോ​സ് അ​ന്ത​യാം​കു​ളം എം​സി​ബി എ​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ, ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, ഫാ. ​ഷി​ജോ ആ​ല​പ്പാ​ട​ൻ, ഫാ. ​റോ​യ് മു​ത്തു​മ​ക്ക​ൽ എം​എ​സ്ടി, എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.