സൈന്യത്തിൽ കിം അഴിച്ചുപണി നടത്തി
Tuesday, June 5, 2018 12:49 AM IST
സി​​യൂ​​ൾ: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​ലെ മു​​തി​​ർ​​ന്ന മൂ​​ന്ന് ഓ​​ഫീ​​സ​​ർ​​മാ​​രെ കിം ​​ജോം​​ഗ് ഉ​​ൻ നീ​​ക്കം ചെ​​യ്തു. ഇ​​വ​​ർ​​ക്കു പ​​ക​​രം താ​​ര​​ത​​മ്യേ​​ന പ്രാ​​യം കു​​റ​​ഞ്ഞ മൂ​​ന്നു പേ​​രെ നി​​യ​​മി​​ച്ചെ​​ന്ന് യോ​​ൺ​​ഹാ​​പ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. നി​​ർ​​ദി​​ഷ്ട സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി ആ​​സ​​ന്ന​​മാ​​യ അ​​വ​​സ​​ര​​ത്തി​​ൽ ന​​ട​​ന്ന അ​​ഴി​​ച്ചു​​പ​​ണി ഏ​​റെ അ​​ഭ്യു​​ഹ​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കി​​യി​​ട്ടു​​ണ്ട്.

സൈ​​ന്യ​​ത്തി​​ൽ ക​​ലാ​​പ​​മോ അ​​ട്ടി​​മ​​റി​​യോ ഉ​​ണ്ടാ​​വു​​ന്ന​​തു ത​​ട​​യു​​ക​​യാ​​ണു ല​​ക്ഷ്യ​​മെ​​ന്ന് വി​​ശ്വ​​സി​​ക്ക​​പ്പെ​​ടു​​ന്നു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യും അ​​മേ​​രി​​ക്ക​​യു​​മാ​​യി സൗ​​ഹാ​​ർ​​ദ​​ത്തി​​നു​​ള്ള കി​​മ്മി​​ന്‍റെ നീ​​ക്ക​​ത്തി​​ൽ സൈ​​ന്യ​​ത്തി​​ലെ ചി​​ല മു​​തി​​ർ​​ന്ന ക​​മാ​​ൻ​​ഡ​​ർ​​മാ​​ർ​​ക്ക് അ​​തൃ​​പ്തി​​യു​​ള്ള​​താ​​യും വാ​​ർ​​ത്ത പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്. പ്ര​​തി​​രോ​​ധ മേ​​ധാ​​വി പാ​​ക് യോം​​ഗ് സി​​ക്, ചീ​​ഫ് ഓ​​ഫ് കൊ​​റി​​യ​​ൻ പീ​​പ്പി​​ൾ​​സ് ആ​​ർ​​മി റി​​മ്യോം​​ഗ് സു, ​​ഡ​​യ​​റ​​ക്ട​​ർ ഓ​​ഫ് പീ​​പ്പി​​ൾ​​സ് ആ​​ർ​​മി പോ​​ളി​​റ്റ്ബ്യൂ​​റോ കിം ​​ജോം​​ഗ് ഗാ​​ക് എ​​ന്നി​​വ​​ർ​​ക്കാ​​ണു സ്ഥാ​​ന​​ച​​ല​​ന​​മെ​​ന്ന് യോ​​ൺ​​ഹാ​​പ് പ​​റ​​ഞ്ഞു. പു​​തി​​യ പ്ര​​തി​​രോ​​ധ മേ​​ധാ​​വി​​യാ​​യി നി​​യ​​മി​​ക്ക​​പ്പെ​​ട്ട നോ ​​ക്വാം​​ഗ് ചോ​​ൾ നി​​ല​​വി​​ൽ പീ​​പ്പി​​ൾ​​സ് ആ​​ർ​​മി ഫ​​സ്റ്റ് വൈ​​സ് മി​​നി​​സ്റ്റ​​റാ​​ണ്. ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​ലെ അ​​ഴി​​ച്ചു​​പ​​ണി​​യെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കാ​​ൻ വൈ​​റ്റ്ഹൗ​​സും സി​​ഐ​​എ​​യും ത​​യാ​​റാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.