പ​സ​ഫി​ക് നീന്തിക്കടന്നു ചരിത്രം കുറിക്കാൻ ഫ്രഞ്ചുകാരൻ
പ​സ​ഫി​ക് നീന്തിക്കടന്നു ചരിത്രം കുറിക്കാൻ  ഫ്രഞ്ചുകാരൻ
Wednesday, June 6, 2018 12:48 AM IST
ടോ​​​ക്കി​​​യോ: പ​​​​​സ​​​​​ഫി​​​​​ക് സ​​​​​മു​​​​​ദ്രം നീ​​​​​ന്തി​​​​​ക്ക​​​​​ട​​​​​ന്ന് ച​​​​​രി​​​​​ത്രം​​​​​കു​​​​​റി​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങി യു​​​​​വാ​​​​​വ്. ഫ്ര​​​ഞ്ച് പ​​​​​രി​​​​​സ്ഥി​​​​​തി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​ൻ ബെ​​​​​ൻ ലെ ​​​കോം​​​ടെ​​​യാ​​​ണു സാ​​​​​ഹ​​​​​സ​​​​​ത്തി​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്ന​​​​​ത്. സ​​​​​മു​​​ദ്ര മ​​​​​ലിനീ​​​​​ക​​​​​ര​​​​​ണ​​​ത്തെ​​​ക്കു​​​​​റി​​​​​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ഈ ​അ​ന്പ​ത്തൊ​ന്നു​കാ​ര​ന്‍റെ ഉ​ദ്യ​മം.

ജ​​​​​പ്പാ​​​​​നി​​​​​ലെ ചോ​​​​​ഷി തീ​​​​​ര​​​​​ത്തു​​നി​​​​​ന്ന് നീ​​​​​ന്ത​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വ​​​​​ക്താ​​​​​വ് അ​​​​​റി​​​​​യി​​​​​ച്ചു. ഒ​​​​​രു ദി​​​​​വ​​​​​സം എ​​​​​ട്ട് മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ന്തി, എ​​​​​ട്ടു മാ​​​​​സം​​​​​കൊ​​​​​ണ്ട് 9000 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ താ​​​​​ണ്ടി യു​​​എ​​​സി​​​ലെ സാ​​​ന്‍ഫ്രാ​​​ൻ​​​സി​​​സ്കോ​​​യി​​​ൽ എ​​​ത്താ​​​നാ​​​ണു പ​​​​​ദ്ധ​​​​​തി.


സ​​​​​മു​​​​​ദ്ര​​​​​ജ​​​​​ല​​​​​ത്തി​​​​​ലെ മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ​​​​​തോ​​​​​ത് പ​​​​​ഠി​​​​​ക്കാ​​​​​നാ​​​​​യി വി​​​​​ദ​​​​​ഗ്ധ സം​​​​​ഘ​​​​​വും അ​​​​​നു​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ക​​​​​ട​​​​​ലി​​​​​ലെ പ്ലാ​​​​​സ്റ്റി​​​​​ക്കി​​​​​ന്‍റെ സാ​​​​ന്നി​​​ധ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ക​​​​ട​​​​ൽ​​​​സ​​​​സ്ത​​​​നി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തും. ലെ​​​കോം​​​ടെ ത​​​​​ന്‍റെ ഉ​​​​​ദ്യ​​​​​മ​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചാ​​​​​ൽ ലോ​​​​​ക​​​​​ത്താ​​​​​ദ്യ​​​​​മാ​​​​​യി പ​​​​​സ​​​​​ഫി​​​​​ക് സ​​​​​മു​​​​​ദ്രം നീ​​​ന്തി​​​ക്ക​​​ട​​​ന്ന​​​യാ​​​​​ൾ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​നു​​​​​ട​​​​​മയാ​​​​​കും. 1998ൽ ​​​​​അ​​​ദ്ദേ​​​ഹം അ​​​​​റ്റ്‌ലാന്‍റിക് സ​​​​​മു​​​​​ദ്രം നീ​​​​​ന്തി​​​​​ക്ക​​​​​ട​​​​​ന്നി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.