വീഡിയോ കണ്ടു; കിമ്മിനെല്ലാം ബോധ്യപ്പെട്ടു
വീഡിയോ കണ്ടു; കിമ്മിനെല്ലാം ബോധ്യപ്പെട്ടു
Wednesday, June 13, 2018 12:45 AM IST
സിം​​​ഗ​​​പ്പുർ: ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​നു സ​​​മ്മ​​​തി​​​ച്ചാ​​​ൽ കൈ​​​വ​​​രാ​​​ൻ​​​ പോ​​​കു​​​ന്ന സൗ​​​ഭാ​​​ഗ്യ​​​ങ്ങ​​​ൾ കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​നെ ട്രം​​​പ് ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് നാ​​​ലു മി​​​നി​​​ട്ട് നീ​​​ളു​​​ന്ന ഒ​​​രു വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ. ഉ​​​ച്ച​​​കോ​​​ടി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ഈ ​​​വീ​​​ഡി​​​യോ കാ​​​ണ​​​ണ​​​മെ​​​ന്ന് കി​​​മ്മി​​​നോ​​​ട് ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ചു. കി​​​മ്മും മ​​​റ്റ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​ക്ക​​​ളും ഒ​​​രു ഐ​​​പാ​​​ഡി​​​നു ചു​​​റ്റും​​​കൂ​​​ടി വീ​​​ഡി​​​യോ ക​​​ണ്ടു.

ട്രം​​​പും കി​​​മ്മും പു​​​ഞ്ചി​​​രി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് വീ​​​ഡി​​​യോ തു​​​ട​​​ങ്ങി​​​യ​​​ത്. കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും കാ​​​ർ​​​ ഫാ​​​ക്ട​​​റി​​​ക​​​ളു​​​ടെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ൾ പി​​​റ​​​കേ വ​​​ന്നു. ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ പു​​​റ​​​കോ​​​ട്ടു​​​ പോ​​​യി അ​​​വ​​​യു​​​ടെ ലോ​​​ഞ്ച്പാ​​​ഡി​​​ൽ ക​​​യ​​​റു​​​ന്ന​​​തും വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ച്ചാ​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് വ​​​ലി​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ​​​യെ​​​ല്ലാം ട്രം​​​പ് കി​​​മ്മി​​​നെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


കൊ​​​റി​​​യ​​​ൻ, അ​​​മേ​​​രി​​​ക്ക​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ൽ സം​​​ഭാ​​​ഷ​​​ണമുള്ള വീ​​​ഡി​​​യോ പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ന​​​ല്കി. ഇ​​​ന്ന് ഒ​​​രു പു​​​തി​​​യ ലോ​​​കം തു​​​ട​​​ങ്ങാ​​​നാ​​​കു​​​മെ​​​ന്ന വി​​​വ​​​രം വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്. ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലു​​​ള്ള ഡെ​​​സ്റ്റി​​​നി പി​​​ക്ചേ​​​ഴ്സ് എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് വീ​​​ഡി​​​യോ ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.